Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 രൂപയാക്കി; വര്‍ദ്ധിപ്പിച്ചത് 8000 രൂപ

Puducherry

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 27 മാര്‍ച്ച് 2025 (14:05 IST)
പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഒറ്റയടിക്ക് 8000 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ ദിവസം ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവെ മുഖ്യമന്ത്രി എന്‍ രംഗസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഫലം ഉയര്‍ത്തണമെന്ന ആശമാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. നിലവില്‍ പതിനായിരം രൂപയാണ് ആശമാര്‍ക്ക് ഓണറേറിയമായി ലഭിക്കുന്നത്.
 
അതില്‍ 7000 രൂപ സംസ്ഥാനമാണ് നല്‍കുന്നത്. 3000 രൂപയാണ് കേന്ദ്ര വിഹിതം. പുതുച്ചേരിയില്‍ 328 ആശാവര്‍ക്കര്‍മാരാണുള്ളത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ ഇവരുടെ എണ്ണം ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങി, ആശുപത്രിക്കാർ കൈവിട്ട സംഭവത്തിൽ രക്ഷകരായത് ഫയർഫോഴ്സ്