Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

School Teacher

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 26 മാര്‍ച്ച് 2025 (21:23 IST)
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബൈസിംഗ പ്രദേശത്തെ കാട്ടില്‍ ഇന്ന് രാവിലെ ഒരു സ്‌കൂള്‍ അധ്യാപകന്റെ നഗ്‌നമായ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജില്ലയിലെ അന്‍ല പഞ്ചായത്തിന് കീഴിലുള്ള തെന്തുലിഗാവ് ഗ്രാമത്തിലെ ഹദിബന്ധു സോറന്‍ (41) ആണ് മരിച്ചത്. പുരുണിയ പഞ്ചായത്തിലെ സിംഹദിഹ പ്രൈമറി സ്‌കൂളിലെ അധ്യാപകനായിരുന്നു ഹദിബന്ധു എന്ന് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കുടുംബപ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം ഭാര്യയില്‍ നിന്നും രണ്ട് കുട്ടികളില്‍ നിന്നും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. 
 
വ്യക്തിപരമായ പ്രശ്‌നങ്ങളാല്‍ അദ്ദേഹം പലപ്പോഴും അസ്വസ്ഥനായിരുന്നുവെന്നും മാനസികമായി സമ്മര്‍ദ്ദത്തിലായിരുന്നു വെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്ന് രാവിലെ ബൈസിംഗ പോലീസ് പരിധിയിലുള്ള നിമാദിഹ വനത്തില്‍ നഗ്‌നമായ മൃതദേഹം തൂങ്ങിക്കിടക്കുന്നത് കണ്ട ചില നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. വിവരം ലഭിച്ചയുടനെ പോലീസ് സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്