Webdunia - Bharat's app for daily news and videos

Install App

'ലീവ് തീരും മുൻപേ വിളി എത്തി, നാടിനുവേണ്ടി കാശ്മീരിൽ ചിന്നി ചിതറിയ എന്റെ സഹോദരങ്ങൾക്കായി പോകുന്നു’- വൈറലായി ഒരു ജവാന്റെ കുറിപ്പ്

Webdunia
ശനി, 16 ഫെബ്രുവരി 2019 (12:31 IST)
പുൽ‌വാമയിൽ 44 ധീരജവാന്മാരുടെ ജീവനെടുത്ത അക്രമണത്തിൽ രാജ്യം മുഴുവൻ അവർക്ക് ആദരം അർപ്പിച്ചിരിക്കുകയാണ്. അതിർത്തിയിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ലീവെടുത്ത് അവധിക്ക് വന്ന എല്ലാ ആർമിക്കാരേയും തിരിച്ച് വിളിക്കുകയാണ്. യുദ്ധസമാന സാഹചര്യം നിലനിൽക്കുന്നതിനാൽ ലീവിലുള്ള വീര സൈനികരെ സേന തിരികെ വിളിക്കുകയാണ്. ശക്തമായൊരു തിരിച്ചടിക്ക് തന്നെയാണ് ഇന്ത്യ തയ്യാറെടുക്കുന്നതെന്ന് വ്യക്തം. 
 
നാടിനുവേണ്ടി കാശ്മീരിൽ ചിന്നി ചിതറിയ എന്റെ സഹോദരങ്ങൾക്ക് വേണ്ടി തിരികെ കശ്മീരിലേക്ക് പോവുകയാണെന്ന് ആറന്മുള സ്വദേശിയും ജവാനുമായ രഞ്ജിത് രാജ് ഫേസ്ബുക്കിൽ കുറിച്ചു. ഒരുവട്ടം തങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീർ ഹൈവേയിലൂടെ യാത്രചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയകാരെ താൻ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കുറിച്ചു. 
 
രഞ്ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ലീവ് തീരും മുൻപേ വിളി എത്തി.... ഭയമോ സങ്കടമോ അല്ല തോന്നുന്നത്. അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരിൽ ചിന്നി ചിതറിയ എന്റെ സഹോദരങ്ങൾക്കായി പോകുന്നതാണ്. ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും കൂടെ ഉള്ളപ്പോൾ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും. 
 
സൈനികർ അല്ലാത്ത ഭാരതീയർക്ക് ഇതു നാളെയോ മറ്റേനാലോ നടക്കാൻ പോകുന്ന രാഷ്‌ടീയ കൊലാഹലത്തിൽ ഇതു മറക്കാൻ കഴിഞ്ഞേക്കും. മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളിൽ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഹോഷികും.
 
ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീർ ഹൈവേയിലൂടെ യാത്രചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയകാരെ ഞാൻ സ്വാഗതം ചെയ്യുന്നു. അപ്പോൾ നിങ്ങൾക്കു മനസിലാകും .. the beauty of JOURNEY through heaven valley of India. ചർച്ചകൾക്കോ ഒത്തുതീർപ്പിനോ ഞങ്ങൾ രാഷ്ട്രിയക്കാരല്ല... ഇന്ത്യൻ ആർമി ആണ്. കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും. ധീര സഹ പ്രവർത്തകർക്ക് ആദരാഞ്ജലികൾ.....

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments