പുൽവാമ ഭീകരാക്രമണത്തിന് ബോംബുണ്ടാക്കാൻ രാസപദാർഥങ്ങൾ വാങ്ങിയത് ആമസോണിൽ നിന്നെന്ന് വെളിപ്പെടുത്തൽ

അഭിറാം മനോഹർ
ശനി, 7 മാര്‍ച്ച് 2020 (11:18 IST)
പുൽവാമ ഭീകരാക്രമണത്തിന് സ്ഫോടകവസ്‌തുക്കൾ നിർമിക്കാനാവശ്യമായ രാസപദാർഥങ്ങൾ വാങ്ങിയത് ആമസോൺ വഴിയാണെന്ന് വെളിപ്പെടുത്തൽ.ഭീകരാക്രമണക്കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത വൈസുല്‍ ഇസ്ലാം, മൊഹമ്മദ് അബ്ബാസ് റാത്തര്‍ എന്നിവരെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.
 
പുല്‍വാമ ആക്രമണത്തിന് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് നിർമിക്കാനാവശ്യമായ രാസവസ്തുക്കളും ബാറ്ററികളും മറ്റ് അവശ്യവസ്തുക്കളുമാണ് ആമസോനീൽ നിന്ന് വാങ്ങിയതെന്നാണ് ഇവർ പറയുന്നത്. അമോണിയം നൈട്രേറ്റ്,നൈട്രോ ഗ്ലിസറിൻ ആർഡിഎക്സ് എന്നിവയുപയോഗിച്ചായിരുന്നു പുൽവാമ ആക്രമണത്തിന് ഭീകരർ ബോംബ് നിർമിച്ചത്.
 
കഴിഞ്ഞ വർഷം ഫെബ്രുവരി 14ആം തീയ്യതിയായിരുന്നു രാജ്യത്തെ ഞ്ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നത്. ഇതിന് പിന്നാലെ ഫെബ്രുവരി 26ന് തന്നെ പാകിസ്ഥാനിലെ ബാലകോട്ടിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരന്മാരുടെ കേന്ദ്രങ്ങളിൽ ഇന്ത്യ ബോംബ് ആക്രമണം നടത്തിയിരുന്നു. ചർച്ചകളിലൊഒടെ പുരോഗമിച്ചിരുന്ന ഇന്ത്യ-പാകിസ്ഥാൻ ബന്ധം വളരെയധികം വഷളാക്കിയ സംഭവമായിരുന്നു പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments