Publish Date: Wed, 04 Mar 2020 (10:04 IST)
Updated Date: Wed, 04 Mar 2020 (10:08 IST)
ടിക് ടോക്ക് വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മൂര്യാട് സ്വദേശി പ്രമില്‍ലാല്‍ ആണ് അറസ്റ്റിലായത്. കേസിൽ നാല് പേർ നേരത്തേ അറസ്റ്റിലായിരുന്നു.
ഇവർക്കെതിരെ പെൺകുട്ടി പരാതി നൽകിയതോടെ ഒളിവിലായിരുന്നു പ്രതി. കർണാടക, തമിഴ്നാട് എന്നിവടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തിരിച്ച് വീട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് സിഐ ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ടിക് ടോക് വഴിയാണ് യുവാവ് പതിനാറുകാരിയായ പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ വെച്ചും മറ്റ് പല കേന്ദ്രങ്ങളിൽ വെച്ചും യുവാവ് പെൺകുട്ടിയെ പലതവണ പീഡനത്തിനിരയാക്കി. പ്രതി മുമ്പും പോക്സോ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.