Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു - വെടിവയ്‌പ് തുടരുന്നു

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു - വെടിവയ്‌പ് തുടരുന്നു
ശ്രീനഗർ , തിങ്കള്‍, 18 ഫെബ്രുവരി 2019 (09:58 IST)
പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. പിംഗ്‌ലാന്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചയാണ് ഏറ്റുട്ടല്‍ ആരംഭിച്ചത്. 55 രാഷ്ട്രീയ റൈഫിൾസ് വിഭാഗത്തിൽപ്പെട്ട സൈനികരാണു മരിച്ചത്.

മൂന്ന് ഭീകരർ പ്രദേശത്തെ കെട്ടിടത്തില്‍ ഒളിച്ചതോടെയാണ് വെടിവയ്‌പ് ഉണ്ടായത്. കെട്ടിടം സൈന്യം വളഞ്ഞതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും പൊലീസും സംയുക്തമായിട്ടാണ് തിരച്ചില്‍ നടത്തുന്നത്.

സിആര്‍പിഎഫ് സൈനിക വ്യൂഹം ആക്രമിച്ച ജയ്ഷെ മുഹമ്മദ് സംഘടനയിലെ ചാവേര്‍ ആദിൽ ധറിന്റെ കൂട്ടാളികളാണ് ഒളിച്ചിരിക്കുന്ന ഭീകരരെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണത്തില്‍ ആദിൽ ധറിന് പുറമെ നിന്നുള്ള സഹായം ലഭിച്ചിരുന്നു. ഇവരാണ് കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ എന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘കശ്‌മീരില്‍ സൈന്യം ആളുകളെ കൊല്ലുന്നു, സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു’; പുലിവാല് പിടിച്ച അധ്യാപികയ്‌ക്ക് സസ്‌പെന്‍ഷന്‍