Publish Date: Sat, 30 Oct 2021 (22:02 IST)
Updated Date: Sat, 30 Oct 2021 (22:06 IST)
പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ മനം നൊന്ത് 30ഉം 35ഉം വയസുള്ള രണ്ട് ആരാധകര്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. ചാമരാജനഗര്‍ ജില്ലയിലെ മരുരു ഗ്രാമത്തിലെ 30കാരന്‍ മുനിയപ്പയാണ് ഒരാള്‍. താരത്തിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് യുവാവ് ടിവിക്കുമുന്നിലിരുന്ന് കരയുകയായിരുന്നു. പിന്നാലെ ബോധരഹിതനായി വീഴുകയായിരുന്നു. ഷിന്‍ഡോളി ഗ്രാമത്തിലെ പരശുറാമാണ് മറ്റൊരാള്‍. ഇന്നലെ രാത്രി 11മണിയോടെയാണ് 35കാരനായ പരശുറാം മരണപ്പെടുന്നത്.