Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ആദ്യം; ക്യാഷ്‌ലസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പഞ്ചാബ്, 10 ലക്ഷത്തിന്റെ ചികിത്സ

First in the country

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 9 ജൂലൈ 2025 (20:43 IST)
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പഞ്ചാബ്. 10 ലക്ഷം വരെ കാഷ്‌ലസ് ചികിത്സ നല്‍കുന്ന രാജ്യത്തെ തന്നെ ആദ്യത്തെ പദ്ധതിയാണ് ആംആദ്മി ഭരിക്കുന്ന പഞ്ചാബ് നടപ്പാക്കിയത്. പഞ്ചാബിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയാക്കി പഞ്ചാബ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. മുഖ്യമന്ത്രി സേഹത് ഭീമായോജന പദ്ധതിയിലാണ് ഓരോ കുടുംബത്തിനുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പത്തുലക്ഷം രൂപ ആക്കി വര്‍ധിപ്പിച്ചത്.
 
മുഖ്യമന്ത്രി ഭഗവന്ത് മാനും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും ചേര്‍ന്നാണ് ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇതോടെ പഞ്ചാബിലെ 65 ലക്ഷത്തോളം കുടുംബങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളാകും. പദ്ധതിയില്‍ അംഗമായവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ എംപാനല്‍ഡ് ആശുപത്രികളിലും പ്രതിവര്‍ഷം 10 ലക്ഷം രൂപ വരെയുള്ള ക്യാഷിലെ ചികിത്സ ഉറപ്പു നല്‍കുന്നതാണ് പദ്ധതി.
 
ഒക്ടോബര്‍ രണ്ടു മുതല്‍ ജനങ്ങള്‍ക്ക് ഇത് ലഭ്യമായി തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഞ്ചാബില്‍ സ്ഥിരതാമസക്കാരായ എല്ലാവര്‍ക്കും പദ്ധതികളില്‍ അംഗമാകാം. അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ഹെല്‍ത്ത് കാര്‍ഡുകളും നല്‍കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Nipah Virus: നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാല് ജില്ലകളിലായി 498 പേര്‍