ഒടുവില്‍ കലൈഞ്ജര്‍ ഇടപെടുന്നു; ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ചുള്ള കിംവദന്തികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യം
ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ചുള്ള കിംവദന്തികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യം
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കിംവദന്തികള്‍ അവസാനിപ്പിക്കണമെന്ന് ഡി എം കെ നേതാവ് എം കരുണാനിധി ആവശ്യപ്പെട്ടു. ജയലളിതയുടെ ആരോഗ്യസ്ഥിതി എന്തെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തണം. ചികിത്സയിലെങ്കില്‍ ജയലളിതയുടെ ചിത്രങ്ങള്‍ പുറത്തുവിടണമെന്നും കരുണാനിധി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാന്‍ ഗവര്‍ണറും സര്‍ക്കാരും തയ്യാറാകണം. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ജനങ്ങള്‍ക്കും വിവരം നല്കണം. കൃത്യമായ വിവരം നല്കാത്തതാണ് മുഖ്യമന്ത്രിയുടെ ആരോഗ്യം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ കാരണം. എത്രയും പെട്ടെന്ന് ജയലളിത സുഖമായി വരട്ടെയെന്നും കരുണാനിധി ആശംസിച്ചു.
ന്യൂമോണിയ മൂര്‍ജ്ജിച്ചതാണ് ജയലളിതയുടെ ആരോഗ്യസ്ഥിതി വഷളാകാന്‍ കാരണമെന്നും രണ്ട് ദിവസത്തിനുള്ളില്‍ സുഖമാകുമെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു.