'ഇന്ധനവില കുതിക്കുന്നു, കർഷകർ ആത്‌മഹത്യ ചെയ്യുന്നു, സ്‌ത്രീകൾ പീഡിപ്പിക്കപ്പെടുന്നു, അപ്പോഴും പ്രധാനമന്ത്രി മൗനത്തിൽ'
'ഇന്ധനവില കുതിക്കുന്നു, കർഷകർ ആത്‌മഹത്യ ചെയ്യുന്നു, സ്‌ത്രീകൾ പീഡിപ്പിക്കപ്പെടുന്നു, അപ്പോഴും പ്രധാനമന്ത്രി മൗനത്തിൽ'
രാജ്യത്ത് ഇന്ധനവില കുതിച്ചുകൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി മൗനം വെടിയുന്നില്ലെന്ന് രാഹുൽ ഗാന്ധി. ഭാരത് ബന്ദിനോടനുബന്ധിച്ച് രാജ്‌ഘട്ടിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യമൊട്ടാകെ ഇന്ധനവിലയും പാചകാതക വിലയും കുതിച്ചുകയറുകയാണ്. എന്നാൽ ഇതിലൊന്നും പ്രധാനമന്ത്രി പ്രതികരിക്കുന്നില്ല. കർഷകർ ആത്‌മഹത്യ ചെയ്യുന്നു, സ്‌ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. എന്നിട്ടും അദ്ദേഹം ഒന്നും പറയുന്നില്ല. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം അദ്ദേഹം തെറ്റിക്കുകയാണ്'- രാഹുൽ ആരോപിച്ചു.
'നോട്ട് നിരോധനം എന്തിനുവേണ്ടി നടപ്പിലാക്കിയതാണെന്ന് ആർക്കും അറിയില്ല. 70 വർഷത്തിനിടെ രൂപയുടെ മൂല്യം ഇത്രയധികം ഇടിയുന്നത് ഇതാദ്യമായാണ്. തിരഞ്ഞെടുക്കപ്പെട്ട ചില ധനികർക്ക് വേണ്ടിയാണ് ഈ സർക്കാർ സംസാരിക്കുന്നതെ'ന്നും രാഹുൽ ഗാന്ധി പറഞ്ഞു.