കേരളത്തിന്റെ പുനർനിർമാണത്തിൽ ഒപ്പമുണ്ട്: മോഹൻലാലിനോട് പ്രധാനമന്ത്രി

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (08:53 IST)
നടൻ മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രളയശേഷമുള്ള കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു
 
കേരളത്തെ സഹായിക്കാൻ ആകുന്നതെല്ലാം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി മോഹൻലാൽ കുറിച്ചു. പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനർനിര്‍മാണത്തിൽ അദ്ദേഹം ഒപ്പമുണ്ടാകുമെന്നും മോഹൻലാൽ പറഞ്ഞു. 
 
മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘അവള്‍ വരച്ചു വളരട്ടെ, ആ ജീവിതത്തില്‍ നിറങ്ങള്‍ നിറയട്ടെ‘: മഞ്ജുവിന്റെ കുറിപ്പ്