Webdunia - Bharat's app for daily news and videos

Install App

മോ​ദി​യുടെ വാക്കുകള്‍ പൊ​ള്ള​, അദ്ദേഹം പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കില്ല: പരിഹാസവുമായ് രാഹുല്‍

മോ​ദി​യുടെ വാക്കുകള്‍ പൊ​ള്ള​, അദ്ദേഹം പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കില്ല: പരിഹാസവുമായ് രാഹുല്‍

Webdunia
ശനി, 10 ഫെബ്രുവരി 2018 (16:58 IST)
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യുടെ വാക്കുകള്‍ പൊ​ള്ള​യാ​ണെന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കാത്താ വ്യക്തിയാണ് അദ്ദേഹം. നി​ങ്ങ​ളോ​ട് ക​ള്ളം പ​റ​യു​ന്ന​വ​രെ എ​ന്തി​ന് വി​ശ്വ​സി​ക്കു​ന്നു അ​തു​കൊ​ണ്ട് നി​ങ്ങ​ൾക്ക് എ​ന്തു​നേ​ടാ​ൻ സാധിക്കുമെന്നും ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തിനിടെ രാഹുല്‍ ചോദിച്ചു.

രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യെ കുറിച്ച് സംസാരിക്കാന്‍ മോദി സമയം കണ്ടെത്താറില്ല. കര്‍ഷകരെ സഹായിക്കാനോ യുവാക്കള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തിലോ സംസാരിക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ല. കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞുവെന്ന ഒരേ പല്ലവി തന്നെയാണ് മോദി എന്നും പറയുന്നതെന്നും രാഹുല്‍ പറഞ്ഞു.

കോ​ണ്‍​ഗ്ര​സ് വാ​ഗ്ദാ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കുമ്പോള്‍ രാജ്യത്തിന്റെ ഭാ​വി സം​ബ​ന്ധി​ച്ചുള്ള വാക്കുകളാണ് മോദിയില്‍ നിന്നും ഇന്ത്യ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

റി​യ​ർ വ്യൂ ​മി​റ​ർ നോ​ക്കി​യാ​ണ് മോദി വാഹനം ഓടിക്കുന്നത്. നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും അങ്ങനെ സംഭവിച്ചതാണ്. വാ​ഹ​നം എ​ങ്ങ​നെ ഓ​ടി​ക്ക​ണ​മെ​ന്ന കാര്യത്തില്‍ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​രി​നെ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും ബെ​ല്ലാ​രിയില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments