Webdunia - Bharat's app for daily news and videos

Install App

ഗെഹ്‌ലോത്തിനോട് പരസ്യപ്രസ്‌താവന നിർത്താൻ ആവശ്യം: സച്ചിനെ തിരിച്ചെത്തിക്കാൻ നേരിട്ടിടപെട്ട് രാഹുൽ ഗാന്ധി

Webdunia
ബുധന്‍, 15 ജൂലൈ 2020 (19:54 IST)
രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധി നേരിട്ടിറങ്ങുന്നു.സച്ചിൻ പൈലറ്റിനെ തിരികെ കോൺഗ്രസിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി രാഹുൽ ഗാന്ധി സച്ചിൻ പൈലറ്റിന് സന്ദേശമയചതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസിന്റെ വാതിൽ സച്ചിന് മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
 
അതേസമയം ഹരിയാണയില്‍ ബിജെപിയുടെ ആതിഥ്യം അവസാനിപ്പിച്ച് ജയ്പൂരിലേക്ക് മടങ്ങിയാല്‍ ചര്‍ച്ചകള്‍ നടത്താമെന്നാണ് മണിക്കൂറുകൾക്ക് മുൻപെ സുര്‍ജെവാല അറിയിച്ചത്. ഇതിനിടയാണ് രാഹുൽ ഗാന്ധി സച്ചിനെ തിരികെ എത്തിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. രാജസ്ഥാനിലെ പ്രശ്‌നങ്ങൾ തീർക്കാൻ സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ നേരിട്ട് ഇടപെടുന്നില്ലെന്ന് നേരത്തെ സച്ചിൻ പക്ഷം പരാതി ഉന്നയിച്ചിരുന്നു.
 
സച്ചിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായതോടെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതിനോട് പരസ്യപ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.സച്ചിൻ പാർട്ടി വിടാത്ത സാഹചര്യത്തിൽ നടത്തുന്ന പ്രസ്‌താവനകളോട് ഹൈക്കമാൻഡ് എതിർപ്പ് പ്രകടിപ്പിച്ചതായാണ് സൂചന. സച്ചിൻ ബിജെപിയുമായി കുതിരക്കച്ചവടത്തിന് ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് നേരത്തെ ഗെഹ്‌ലോത്ത് പരസ്യപ്രഖ്യാപനം നടത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗൂഗിള്‍ മുന്നറിയിപ്പ്! ഈ 16 എക്സ്റ്റന്‍ഷനുകള്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക, അല്ലെങ്കില്‍ വലിയ നഷ്ടമുണ്ടാകും

കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാം തോല്‍വി; കോണ്‍ഗ്രസിനു ഷോക്കായി കനുഗോലു റിപ്പോര്‍ട്ട്

കടം പെരുകിയിട്ടും ആര്‍ഭാടം കുറച്ചില്ല, 65 ലക്ഷത്തിന്റെ കടബാധ്യത സ്ഥിരീകരിച്ച് പോലീസ്

എസ്എഫ്‌ഐ ആക്രമണം നടത്തിയതിന്റെ ഭാഗമായി കലാലയങ്ങളില്‍ ഏതെങ്കിലും ഒരാളുടെ ജീവന്‍ വെടിഞ്ഞുവെന്ന് ഒരു സംഭവവും പറയാനില്ല: മുഖ്യമന്ത്രി

വീട്ടുകാര്‍ക്ക് കുട്ടിയോട് അമിത വാത്സല്യം; 13 വയസുകാരന്‍ 5 വയസുുകാരിയെ കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments