Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ആ‍ശുപത്രിയില്‍ തുടരുന്നു

കരുണാനിധി ആശുപത്രിയില്‍ തുടരണമെന്ന് ഡോക്‌ടര്‍മാര്‍

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ആ‍ശുപത്രിയില്‍ തുടരുന്നു
ചെന്നൈ , ശനി, 17 ഡിസം‌ബര്‍ 2016 (11:49 IST)
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി ആശുപത്രിയില്‍ തുടരുന്നു. ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്. കരുണാനിധി ആശുപത്രിയില്‍ തുടരണമെന്ന് ആശുപത്രി അധികൃതര്‍ ആണ് അറിയിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആയിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
അതേസമയം, തൊണ്ണൂറ്റിമൂന്നുകാരനായ കരുണാനിധിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന സൂചനയാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്നത്. വ്യാഴാഴ്ച രാത്രി ആയിരുന്നു ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കരുണാനിധിയെ കാണാന്‍ ആശുപത്രിയില്‍ എത്തും. മകന്‍ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഡി എം കെ നേതാക്കള്‍ ആശുപത്രിയില്‍ എത്തി മുതിര്‍ന്ന നേതാവിനെ സന്ദര്‍ശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിതയുടെ ജീവിതം ശശികലയുടെ കണ്ണിലൂടെ! ഐശ്വര്യ റായ് സമ്മതിക്കുമോ?