Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയിനിലെ വ്യത്യസ്ത നിറത്തിലുള്ള കോച്ചുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

ട്രെയിനിലെ വ്യത്യസ്ത നിറത്തിലുള്ള കോച്ചുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 12 നവം‌ബര്‍ 2024 (15:13 IST)
ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകളില്‍ പല നിറത്തിലുള്ള കോച്ചുകള്‍ നമുക്ക് കാണാനാകും. ഓരോ നിറത്തിനും ഓരോ പ്രത്യേകതകള്‍ ഉണ്ട്. നീല, ചുവപ്പ്, പച്ച, മഞ്ഞ, ഓറഞ്ച്, പര്‍പ്പിള്‍ എന്നീ നിറങ്ങളിലെ കോച്ചുകളാണ് നമുക്ക് കാണാനാവുന്നത്. നീല നിറത്തിലുള്ള കോച്ച് സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. 70 മുതല്‍ 140 km/hr വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ക്കാണ് ഇത്തരം കോച്ചുകള്‍ ഉള്ളത്. യാത്ര ചെയ്യാന്‍ ഏറ്റവും സുഖകരമായ കോച്ചുകളാണിവ. ചുവപ്പുനിറത്തിലുള്ള കോച്ചുകള്‍ അലുമിനിയം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 200 km/hr വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ക്കാണ് ഇത്തരം കോച്ചുകള്‍ ഉള്ളത്. ചിലവ് കുറഞ്ഞ കോച്ചുകളാണ് പച്ചനിറത്തിലുള്ളവ. കുറഞ്ഞ ചിലവില്‍ സൗകര്യപ്രദമായ യാത്ര നയിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പച്ചനിറത്തിലുള്ള കോച്ചുകളാണ് നല്ലത്. 
 
അതുപോലെതന്നെ കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യുന്ന കോച്ചുകളാണ് മഞ്ഞയും. കുറച്ചു ദൂരം മാത്രം സഞ്ചരിക്കുന്ന ഷോര്‍ട്ട് സര്‍വീസ് ട്രെയിനുകള്‍ക്കാണ് ഓറഞ്ച് കളര്‍ കോച്ചുകള്‍ നല്‍കുന്നത്. പര്‍പ്പിള്‍ കളര്‍ കോച്ചുകള്‍ കൂടുതലായും തേജസ് എക്‌സ്പ്രസ്സിനാണ് നല്‍കാറുള്ളത്. ഇതില്‍ ധാരാളം ആധുനിക സൗകര്യങ്ങള്‍ ലഭ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ പാന്‍ കാര്‍ഡ് കളഞ്ഞുപോയോ? പേടിക്കണ്ട!