ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകേണ്ടതല്ലേ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ സർക്കാർ നൽകിയ അപ്പീലിലാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. സർക്കാരിന്റെ വീഴ്‌ച കൊണ്ടല്ല ഇത്തരം സംഭവം ഉണ്ടായത്.ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നാണ് സർക്കാർ വിശദീകരണം. ഹര്‍ജി വേനലവധിക്ക് ശേഷം വിശദമായി വാദം കേള്‍ക്കാനായി മാറ്റിവെച്ചു.