Webdunia - Bharat's app for daily news and videos

Install App

റെയിൽവെ ജീവനക്കാരെ വീട്ടുജോലിക്കാരാക്കരുത്; ഉദ്യോഗസ്ഥരുടെ വിഐപി സംസ്കാരത്തിന് ചുവപ്പുകൊടിയുമായി റെയിൽവെ മന്ത്രാലയം

റെയിൽവെ ഉദ്യോഗസ്ഥരുടെ വിഐപി സംസ്കാരത്തിന് ചുവപ്പുകൊടിയുമായി ഗോയൽ

Webdunia
ഞായര്‍, 8 ഒക്‌ടോബര്‍ 2017 (15:32 IST)
റെയിൽവെ ജീവനക്കാരെ വീട്ടുജോലിക്കാരാക്കുന്ന ഉദ്യോഗസ്ഥരുടെ പതിവ് രീതിക്ക് ചുവപ്പുകൊടിയുമായി റെയിൽവെ മന്ത്രാലയം. ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിചെയ്യുന്ന എല്ലാ ജീവനക്കാരും ഉടൻ തന്നെ തിരികെ എത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു. 1981ലെ റെയിൽവേ ബോർഡ് പ്രോട്ടോക്കോളിലെ നിർദേശമാണ് ഇപ്പോള്‍ അസാധുവാക്കിയത്. 
 
ഇത്തരത്തില്‍ മുപ്പതിനായിരത്തിലേറെ ജീവനക്കാർ ജോലിചെയ്യുന്നുണ്ടെന്നാണ് റെയിൽവേയുടെ ഏകദേശ കണക്ക്. റെയിൽവേ ബോർഡ് ചെയർമാനും ബോർഡ് അംഗങ്ങളും വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും എത്തുന്ന വേളയില്‍ അവരെ സ്വീകരിക്കാനായി അതാത് സോണുകളിലുള്ള ജനറൽ മാനേജർമാർ എത്തണമെന്ന നിർദേശവും മന്ത്രാലയം റദ്ദാക്കി. 
 
ഇതിനു പുറമെ, അത്യാഢംബര കോച്ചുകളിൽ യാത്ര ചെയ്യുന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ പതിവ് രീതിയും ഇനിമുതല്‍ റെയിൽവേ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി പിയുഷ് ഗോയൽ വ്യക്തമാക്കുകയും ചെയ്തു. എക്സിക്യൂട്ടിവ് ക്ലാസ് ഒഴിവാക്കി എല്ലാവരും സ്‌ലീപ്പർ, എസി ത്രീ ടയർ എന്നീ ക്ലാസുകളിൽ യാത്ര ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശം നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments