Webdunia - Bharat's app for daily news and videos

Install App

ഖുശ്‌വന്ത് സിംഗിന്റെയും ചേതൻ ഭഗതിന്റെയും പുസ്തകങ്ങൾ അശ്ലീലമെന്ന് ബിജെപി നേതാവ്,റെയിൽവേ സ്റ്റേഷനുകളിൽ വിലക്ക്

അഭിറാം മനോഹർ
വെള്ളി, 20 ഡിസം‌ബര്‍ 2019 (14:29 IST)
വിഖ്യാത എഴുത്തുകാരനായ ഖുശ്‌വന്ത് സിംഗിന്റെയും ചേതൻ ഭഗതിന്റെയും പുസ്തകങ്ങൾ അശ്ലീലമാണെന്നും ഇവരുടെ പുസ്തകങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ വിൽക്കുന്നത് നിരോധിക്കണമെന്നും പാസഞ്ചർ സർവീസ് കമ്മിറ്റി ചെയർമാനും ബി ജെ പി നേതാവുമായ രമേശ് ചന്ദ്ര രതൻ. ഇവരുടെ പുസ്തകങ്ങൾ കടകളിൽ നിന്നും നീക്കം ചെയ്യാനും രമേശ് ചന്ദ്ര രതൻ നിർദേശിച്ചു. തിരുച്ചി,ശ്രീരംഗം റെയിൽവേ സ്റ്റേഷനുകൾ സന്ദർശിക്കവെയാണ് പി എസ് സി ചെയർമാൻ പുസ്തകങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
 
ഖുശ്‌വന്ത് സിംഗിന്റെ വിമെൻ ,സെക്സ് ലവ് ആൻഡ് ലസ്റ്റ്,ചേതൻ ഭഗതിന്റെ ഹാഫ് ഗേൾഫ്രണ്ട് എന്നീ പുസ്തകങ്ങൾക്കാണ് നിലവിൽ വിലക്കേർപ്പെടുത്തിയത്. പുസ്തകത്തിൽ നിറയെ അശ്ലീലം മാത്രമാണുള്ളതെന്നാണ് ബി ജെ പി നേതാവിന്റെ വിശദീകരണം. എന്നാൽ രമേശ് ചന്ദ്ര രതന്റെ നിർദേശത്തിനെതിരെ നിരവധിപേരാണ് രംഗത്തെത്തിയത്.
 
നിങ്ങൾ ഈ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ എന്നാണ് വായനക്കാരുടെ ചോദ്യം. വിമെൻ ,സെക്സ് ലവ് ആൻഡ് ലസ്റ്റ് എന്നിവ മനോഹരങ്ങളായ പുസ്തകങ്ങളാണെന്നും ഖുശ്‌വന്ത് സിംഗ് പത്മവിഭൂഷൻ നേടിയ ബഹുമാനിക്കപെടുന്ന എഴുത്തുക്കാരനാണെന്നും വായനക്കാർ  രമേശ് ചന്ദ്ര രതനെ ധരിപ്പിച്ചു.
 
എന്നാൽ ഭോപ്പാൽ സ്റ്റേഷനിൽ ഈ പുസ്തകം ശ്രദ്ധയിൽ പെട്ടെന്നും അവിടെയും പുസ്തകത്തിന്റെ വിൽപ്പന നിരോധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ പുസ്തകങ്ങൾ മാത്രമല്ല അശ്ലീല ഉള്ളടക്കമുള്ള എല്ലാ പുസ്തകങ്ങളും റെയിൽവേ സ്റ്റേഷനുകളിൽ നിരോധിക്കുമെന്നും ഇത്തരം പുസ്തകവിൽപ്പന ശ്രദ്ധിക്കാൻ റെയിൽവേ ഡിവിഷണൽ മാനേജർമാർക്ക് നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുസ്തകങ്ങൾക്കുള്ള നിരോധനം നിലനിൽക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ മകളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ഭാര്യയ്ക്ക് വേണ്ടിയുള്ള പ്രാങ്ക് വീഡിയോ: പ്രതിയുടെ മൊഴി

മുംബൈയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കണം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കി ശിവസേന നേതാവ്

മലപ്പുറത്ത് കനത്ത മഴ: നാളെ മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

High Alert: കടലില്‍ വീണ കാര്‍ഗോ തൊടരുത്; കോസ്റ്റ് ഗാര്‍ഡിന്റെ മുന്നറിയിപ്പ്

40 വര്‍ഷത്തിനിടെ പാക് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 20000ലധികം ഇന്ത്യക്കാര്‍: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

അടുത്ത ലേഖനം