Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

മൃഗങ്ങൾക്കും രക്ഷയില്ല; വെള്ളപ്പൊക്കത്തിൽ വീടിന്റെ മേൽക്കൂരയിൽ നിലയുറപ്പിച്ച് ഒരു മുതല; വീഡിയോ

കർണ്ണാടകയിലെ ബെൽഗാം ജില്ലയിൽ റായ്‌ബാഗ് താലൂക്കിൽ നിന്നുമുള്ള ദൃശ്യങ്ങളാണിത്.

Heavy rain
, തിങ്കള്‍, 12 ഓഗസ്റ്റ് 2019 (15:28 IST)
കേരളത്തിലെ പോലെ കർണാടകയിലും കനത്ത മഴയാണ്. കുത്തിയൊലിച്ചുവരുന്ന വെള്ളത്തിൽ അകപ്പെട്ട് പാമ്പും മുതലയും മറ്റും ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത് ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീടിന്റെ മേൽക്കൂരയിൽ ഒരു മുതല നിലയുറപ്പിച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
 
കർണ്ണാടകയിലെ ബെൽഗാം ജില്ലയിൽ റായ്‌ബാഗ് താലൂക്കിൽ നിന്നുമുള്ള ദൃശ്യങ്ങളാണിത്. വെള്ളപ്പൊക്കത്തിൽ ഒരു വീട് പൂർണമായി വെള്ളത്തിൽ മുങ്ങിതാഴ്ന്ന നിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മേ‌ൽക്കൂരയിൽ ഒരു മുതല നിലയുറപ്പിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയം: 'നിങ്ങൾ കാണാത്തത് എന്റെ തെറ്റാണോ? ഞാൻ ചെയ്യുന്നില്ല എന്ന് അർത്ഥമില്ല’- രൂക്ഷവിമർശനവുമായി നിത്യ മേനോൻ