പ്രളയം: 'നിങ്ങൾ കാണാത്തത് എന്റെ തെറ്റാണോ? ഞാൻ ചെയ്യുന്നില്ല എന്ന് അർത്ഥമില്ല’- രൂക്ഷവിമർശനവുമായി നിത്യ മേനോൻ

തിങ്കള്‍, 12 ഓഗസ്റ്റ് 2019 (15:22 IST)
പ്രളയദുരിതം പേറുന്ന കേരളത്തിനായി ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്നതിനെതിരെ പ്രതികരിച്ച് നടി നിത്യ മേനോന്‍. നിങ്ങൾ ഒന്നും കാണുന്നില്ല എന്നതിനു ഞാൻ ചെയ്യുന്നില്ല എന്ന് അർത്ഥമില്ലെന്ന് താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.  
 
താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന മിഷന്‍ മംഗളിന്റെ പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെയാണ് ഒരു കൂട്ടം ആള്‍ക്കാര്‍ നിത്യ പ്രളയബാധിതര്‍ക്കായ് ഒന്നും ചെയ്യുന്നില്ല എന്ന വിമര്‍ശനവുമായി എത്തിയത്. 
 
‘ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫെയ്‌സ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യാറില്ല. അത്തരമൊരി പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് സഹായങ്ങള്‍ ചെയ്യുന്നതില്‍ അതിലൊരു അര്‍ത്ഥമില്ല. അതുകൊണ്ട് നിങ്ങള്‍ കാണുന്നില്ല എന്നതിനര്‍ത്ഥം ഞാന്‍ ചെയ്യുന്നില്ല എന്നല്ല. മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും താന്‍ എന്തു ചെയ്തു എന്ന് അവനവനോട് തന്നെ ചോദിച്ചു നോക്കുക.’ നിത്യ വീഡിയോയില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഒപ്പമുണ്ട്, ആരും ആശങ്കപ്പെടരുത്'; ദുരിതബാധിതരോട് രാഹുൽ ഗാന്ധി