Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇങ്ങനൊരു വരവ് ഇതുവരെയുണ്ടായിട്ടില്ല, ആവേശലഹരിയിൽ തമിഴകം

കബാലിക്കു വരവേൽപ്; തമിഴ്‌നാട്ടിൽ ഉൽസവം

കബാലി
ചെന്നൈ , വെള്ളി, 22 ജൂലൈ 2016 (07:40 IST)
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ റിലീസിനു മുൻപേ ഏറ്റവും കൂടുതൽ കൊട്ടിഘോഷിച്ച സാക്ഷാൽ രജനി ചിത്രമായ 'കബാലി'ക്ക് തമിഴകം നൽകിയത് വൻവരവേൽപ്പ് തന്നെ. ഇങ്ങനെയൊരു വരവ് ഇതാദ്യം. തമിഴകം മുഴുവൻ ആവേശലഹരിയിലാണ്. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപ് തന്നെ ആഘോഷങ്ങ‌ൾ ആരംഭിച്ചിരുന്നു. പാലഭിഷേകം ചെയ്തും, പടക്കം പൊട്ടിച്ചും കൊണ്ടാടുകയാണ് ആരാധകർ. നാലു മണിക്കായിരുന്നു ചെന്നൈയിലെ തീയേറ്ററുകളിലെ ആദ്യ ഷോ.
 
ചലച്ചിത്ര താരങ്ങളായ ജയറാമും മകൻ കാളിദാസനും ഫസ്റ്റ് ഷോയ്ക്ക് തന്നെ എത്തിയിരുന്നു. ഒരു തിയറ്ററിൽ ഇന്നുമാത്രം ഏഴു പ്രദർശനം. ആദ്യ മൂന്നു ദിവസത്തേക്ക് എല്ലാ തിയറ്ററുകളിലും പ്രത്യേക പ്രദർശനങ്ങൾ. തിയറ്ററുകളിൽ സീറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു. ടിക്കറ്റിനായി ഉന്നത ഉദ്യോഗസ്ഥരുടെ ശുപാർശക്കത്തുമായി തിയറ്റർ മാനേജർമാരെ സമീപിക്കുന്നവരുമുണ്ട്. രജനി ആരാധകർ കൂട്ടത്തോടെ അവധിവരെ പ്രഖ്യാപിച്ച ആദ്യ സിനിമ, അതുകൂടിയാണ് കബാലി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളി യുവതിയുടെ തിരോധാനം: എൻഐഎ തിരഞ്ഞ ഖുറേഷി മുംബൈയിൽ അറസ്റ്റിൽ