Webdunia - Bharat's app for daily news and videos

Install App

വീണ്ടും അപ്രതീക്ഷിത നീക്കം; കമല്‍‌ഹാസന്‍ രജനികാന്തുമായി കൂടിക്കാഴ്‌ച നടത്തി

വീണ്ടും അപ്രതീക്ഷിത നീക്കം; കമല്‍‌ഹാസന്‍ രജനികാന്തുമായി കൂടിക്കാഴ്‌ച നടത്തി

Webdunia
ഞായര്‍, 18 ഫെബ്രുവരി 2018 (16:14 IST)
തമിഴക രാഷ്ട്രീയാന്തരീക്ഷം തിളച്ചുമറിയുന്നതിനിടെ തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ക​മ​ൽ​ഹാ​സ​നും ര​ജ​നി​കാ​ന്തും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പോയ്സ് ഗാര്‍ഡനിലെ രജനിയുടെ വീട്ടിലെത്തിയാണ് കമല്‍ സന്ദര്‍ശിച്ചത്. ഇ​രു​പ​ത് മി​നി​റ്റ് കൂ​ടി​ക്കാ​ഴ്ച നീ​ണ്ടു​നി​ന്നു.

കൂ​ടി​ക്കാ​ഴ്ച സൗ​ഹൃ​ദ​സ​ന്ദ​ർ​ശ​നം മാ​ത്ര​മാ​ണെ​ന്ന് ക​മ​ൽ​ പ​റ​ഞ്ഞു. പാര്‍ട്ടി പ്രഖ്യാപനച്ചടങ്ങിലേയ്ക്ക് ക്ഷണിക്കാനാണ് അദ്ദേഹം എത്തിയതെന്ന് രജനി മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. ഇക്കാര്യം കമലും പിന്നീട് സ്ഥിരീകരിച്ചു.

പണത്തിനും പ്രശസ്‌തിക്കും വേണ്ടിയല്ല താനും രജനിയും രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നതെന്ന് കമല്‍ വ്യക്തമാക്കിയപ്പോള്‍ തമിഴ് ജനതയ്‌ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നതെന്ന് രജനിയും വ്യക്തമാക്കി.

താ​നും ര​ജ​നീയും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഒ​രു പ​ക്ഷേ കൂ​ടി​ക്കാ​ഴ്ച​യി​ൽ പു​തു​മ തോ​ന്നി​യേ​ക്കാം. പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന​ത്തി​നു മു​മ്പ് അ​ടു​ത്ത സു​ഹൃ​ത്തി​നെ വന്നു ക​ണ്ടു എ​ന്നു​മാ​ത്ര​മേ ഉ​ള്ളു​വെ​ന്നും ക​മ​ൽഹാ​സ​ൻ പ​റ​ഞ്ഞു.

കൂടിക്കാഴ്‌ചയുടെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഫെ​ബ്രു​വ​രി 21നാ​ണ് ക​മ​ൽ​ഹാ​സ​ൻ പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇതിനു മുന്നോടിയായിട്ടാണ് അദ്ദേഹം രജനിയെ സന്ദര്‍ശിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് പണിതീരാത്ത വീട്ടില്‍ 17445 രൂപ വൈദ്യുതി ബില്‍; തുക ഈടാക്കുന്നത് ഇലക്ട്രിഷനില്‍ നിന്നെന്ന് കെഎസ്ഇബി

ശബരിമലയില്‍ സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അയ്യപ്പഭക്തന്‍ മരിച്ചു

കാട്ടാന ആക്രമണം; കൈകൂപ്പി അപേക്ഷിച്ച് കളക്ടർ, 6 മണിക്കൂർ നീണ്ട പ്രധിഷേധങ്ങൾക്കൊടുവിൽ മൃതദേഹം വിട്ടുനൽകി

Kerala Weather Update: ന്യുനമർദം: കേരളത്തിൽ മഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; കുട്ടമ്പുഴയിൽ നാട്ടുകാരുടെ പ്രതിഷേധം

അടുത്ത ലേഖനം
Show comments