രാഷ്ട്രീയത്തില്‍ രജനിയും കമല്‍ഹാസനും കൈകോര്‍ക്കുമോ ?; നിലപാടറിയിച്ച് കമല്‍ രംഗത്ത്
രാഷ്ട്രീയത്തില്‍ രജനിയും കമല്‍ഹാസനും കൈകോര്‍ക്കുമോ ?; നിലപാടറിയിച്ച് കമല്‍ രംഗത്ത്
വേണ്ടിവന്നാല്‍ രജനികാന്തുമായി ചേര്‍ന്ന് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന സൂചന നല്കി കമൽഹാസൻ.
ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണോ എന്നത് ഗൗരവമായി ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ്. അദ്ദേഹമാണ് ഇക്കാര്യത്തില്‍ കാഴ്ചപ്പാട് വ്യക്തമാക്കേണ്ടത്. നിങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമോ എന്ന് പലരും എന്നോടും രജനിയോടും ചോദിക്കാറുണ്ടെന്നും കമല്‍ പറഞ്ഞു.
രജനിയും ഞാനും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് കാലം ഉത്തരം നൽകും. എടുത്തുചാടി തീരുമാനമെടുക്കാന്‍ കഴിയാത്ത ചോദ്യമാണിത്. ആവശ്യമെങ്കിൽ ഞങ്ങൾ ഇരുവരും ചിന്തിച്ചു തീരുമാനിക്കുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ ഒരുമിക്കുമോ എന്ന കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു. ശരിക്കും കാലമാണ് ആ ചോദ്യത്തിന് ഉത്തരം നൽകേണ്ടതെന്നും ആനന്ദവികടനിൽ എഴുതിയ ലേഖനത്തിൽ കമല്‍ പറഞ്ഞു.