Select Your Language

Notifications

webdunia
webdunia
webdunia
शनिवार, 21 दिसंबर 2024
webdunia

'ഇന്ത്യയുടെ യഥാര്‍ത്ഥ മകനാണ് വിട പറഞ്ഞിരിക്കുന്നത്': രത്തന്‍ ടാറ്റയെ കുറിച്ച് രജനീകാന്ത്

ratan

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 ഒക്‌ടോബര്‍ 2024 (17:15 IST)
ratan
ഇന്ത്യയുടെ യഥാര്‍ത്ഥ മകനാണ് വിട പറഞ്ഞിരിക്കുന്നതെന്ന് രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ നടന്‍ രജനീകാന്ത്. സിനിമാരംഗത്തും വ്യവസായരംഗത്തും രാഷ്ട്രീയ രംഗത്തുനിന്നും നിരവധി പ്രമുഖരാണ് രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ നിരാശ പങ്കുവെച്ചത്. ട്വിറ്ററിലൂടെയാണ് രജനീകാന്ത് തന്റെ അഭിപ്രായം പങ്കുവെച്ചത്. അദ്ദേഹവുമായി ചെലവഴിച്ച നിമിഷങ്ങളെ ഞാന്‍ വിലമതിക്കുമെന്നും രജനികാന്ത് പറയുന്നു. അതേസമയം ഒരു യുഗം അവസാനിച്ചെന്ന് അമിതാഭ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 
 
രാജ്യത്തിന് ഏറ്റവും മികച്ചത് നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ദൃഢനിശ്ചയവും എന്നും അഭിമാനമാണെന്നും പൊതുവായ മാനുഷിക ആവശ്യങ്ങള്‍ക്കായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയായി താന്‍ കണക്കാക്കുന്നതായി അമിതാഭ് ബച്ചന്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐക്ക് പണി കിട്ടി, സസ്‌പെന്‍ഡ് ചെയ്തു