ഇന്ത്യയ്ക്കാരുടെ ഹൃദയത്തില്‍ ചേക്കേറിയ വ്യവസായിയായ രത്തന്‍ ടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം മഹാരാഷ്ട്ര മന്ത്രിസഭ പാസാക്കി. ഇന്ത്യയുടെ വ്യാവസായിക പുരോഗതിയിലും ടാറ്റ ഗ്രൂപ്പിന്റെ വളര്‍ച്ചയിലും വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് രത്തന്‍ ടാറ്റ.
മുംബൈ കൊളാബയിലെ വീട്ടിലെത്തിച്ച ശേഷം മൃതദേഹം പത്തരയോടെ മുംബൈ നരിമാന്‍ പോയിന്റിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് നാലുമണിക്ക് വര്‍ളി ശ്മശാനത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രത്തന്‍ ടാറ്റയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കും. രത്തന്‍ ടാറ്റയുടെ മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.