ഷൂട്ടിങ്ങിനിടെ അപകടത്തില്‍ പരുക്ക്; രജനീകാന്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഷൂട്ടിങ്ങിനിടെ രജനികാന്തിന് പരുക്ക്
ചിത്രീകരണത്തിനിടെ തമിഴ് ചലച്ചിത്ര താരം രജനീകാന്തിന് പരുക്ക്. 2.0 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അദ്ദേഹത്തിന് പരുക്ക് പറ്റിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ വീണ അദ്ദേഹത്തിന്റെ വലതു കാല്‍മുട്ടിന് പരുക്കേല്‍ക്കുകയായിരുന്നു.
താരത്തെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ആണ് അപകടം ഉണ്ടായത്. കേളമ്പാക്കത്തെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ ചിത്രീകരണം നടക്കുന്നതിനിടെ ആയിരുന്നു സംഭവം. അതേസമയം, പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അപകടത്തിനു ശേഷം രജനി നടന്നു വന്ന് കാറിൽ കയറുന്നതിന്‍റെ വീഡിയോ, ചിത്രത്തിന്‍റെ അണിയറക്കാർ പുറത്തുവിട്ടു. 'യന്തിര'ന് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന രജനി ചിത്രമാണ് '2.0'.