Webdunia - Bharat's app for daily news and videos

Install App

സ്റ്റൈല്‍ മന്നന്‍ ആരാധകരെ കാണാനൊരുങ്ങുന്നു; സുപ്രധാന പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ചൂടുപിടിക്കുന്നു; രജനി ആരാധകരെ കാണാനൊരുങ്ങുന്നു

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2017 (09:56 IST)
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് വീണ്ടും ആരാധകരുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു. ഡിസംബര്‍ 26 മുതല്‍ 31 വരെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ വെച്ചായിരിക്കും രജനികാന്ത് ആരാധകരെ കാണുകയെന്നും രാവിലെ എട്ടു മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെയാണ് കൂടിക്കാഴ്ചയെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 
ഡിസംബര്‍ 12ന് തന്റെ പിറന്നാള്‍ ദിനത്തില്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സാധ്യമാകുമെന്നായിരുന്നു ആരാധകര്‍ കണക്കുകൂട്ടിയത്. എന്നാല്‍ അന്ന് ആരാധകരെ കാണാന്‍ അദ്ദേഹം സമ്മതിച്ചില്ല. നേരത്തേ മേയില്‍ അദ്ദേഹം സമാനമായ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന നല്‍കുകയും ചെയ്തിരുന്നു.  
 
‘ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലേക്കെത്തുമെന്നും അത് ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നു’മായിരുന്നു രജനി വ്യക്തമാക്കിയത്. ‘യുദ്ധം വരുമ്പോള്‍ നമുക്ക് ഒരുമിക്കാ’മെന്ന് പറഞ്ഞായിരുന്നു അന്നത്തെ സംഗമം അവസാനിപ്പിച്ചത്. ഇതില്‍നിന്ന് അദ്ദേഹം രാഷ്ട്രീയത്തില്‍ കടന്നുവരുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇനിയും രജനിയുടെ യഥാര്‍ഥ മനസ്സിലിരുപ്പ് പുറത്തു വന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Iran President Ibrahim Raisi Killed: ഹെലികോപ്ടര്‍ അപകടം; ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു

ബുധനാഴ്ച വരെ അതിതീവ്ര മഴ; തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍

കോഴിക്കോട് കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് 19കാരന്‍ മരിച്ചു; കെഎസ്ഇബിക്കെതിരെ ആരോപണവുമായി കടയുടമ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന്; രാഹുലും സ്മൃതി ഇറാനിയും ജനവിധി തേടുന്നു

സംശയരോഗം; 28കാരിയായ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് പൂട്ട് പിടിപ്പിച്ച യുവാവ് അറസ്റ്റിലായി

അടുത്ത ലേഖനം
Show comments