വിശാലിനെ പിന്തുണച്ചവരുടെ തിരോധാനത്തിനു പിന്നില്‍ അണ്ണാഡിഎംകെ?
						
		
						
				
‘അണ്ണാഡിഎംകെ ഭരിക്കുന്ന സംസ്ഥാനത്ത്  തന്നെ പിന്തുണച്ചവരുടെ ജീവനു തന്നെ ഭീഷണിയുണ്ടാകും’ : വിശാല്‍
			
		          
	  
	
		
										
								
																	ജയലളിതയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആർകെ നഗറിൽ അരങ്ങേറുന്നത് സംഭവ ബഹുലമായ കാര്യങ്ങള്‍. ചലചിത്ര താരം വിശാലിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെ തുടർന്നാണ് വിവാദങ്ങള്‍ ആരംഭിച്ചത്. അതിനെ ചൊല്ലി നിരവധി സംഭവങ്ങള്‍ തമിഴ്നാട്ടില്‍ അരങ്ങേറിയിരുന്നു.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	വിശാലിന്റെ നാമനിർദേശ പത്രികയില്‍ പിന്തുണച്ച രണ്ടു പേരെ കാണാനില്ലാത്തതാണ് പുതിയ വിവാദത്തിന് കാരണം. അണ്ണാഡിഎംകെ ഭരിക്കുന്ന സംസ്ഥാനത്ത് അവരുടെ ജീവനു തന്നെ ഭീഷണിയുണ്ടായേക്കാമെന്നും വിശാൽ പറയുന്നു. ഒരു ദേശീയമാധ്യമത്തിന്  നൽകിയ അഭിമുഖത്തിലാണ് തന്റെ ആശങ്ക പ്രകടിപ്പിച്ചത്. 
 
									
										
								
																	
	 
	ഇവരെ ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും വിശാൽ  പറഞ്ഞു. കണാതായ വോട്ടർമാരെ തിരഞ്ഞ് ദേശീയമാധ്യമം നടത്തിയ അന്വേഷണത്തിലും ഇവരെ കുറിച്ചു പ്രത്യേകിച്ച് വിവരം ലഭിച്ചിരുന്നില്ല. വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇവരുടെ ബന്ധുക്കൾ മാധ്യങ്ങളോടെ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.