Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നൈ ടീമിലേക്ക് ധോണി മടങ്ങിയെത്തുന്നത് വെറുമൊരു കളിക്കാരനായിട്ടല്ല; പുതിയ ട്വിസ്‌റ്റുമായി ടീം മാനേജ്‌മെന്റ്

ധോണി ചെന്നൈ ടീമിലേക്ക് മടങ്ങിയെത്തുന്നത് വെറുമൊരു കളിക്കാരന്‍ മാത്രമായിട്ടല്ല

ചെന്നൈ ടീമിലേക്ക് ധോണി മടങ്ങിയെത്തുന്നത് വെറുമൊരു കളിക്കാരനായിട്ടല്ല; പുതിയ ട്വിസ്‌റ്റുമായി ടീം മാനേജ്‌മെന്റ്
ന്യൂഡൽഹി , വ്യാഴം, 7 ഡിസം‌ബര്‍ 2017 (16:57 IST)
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മടങ്ങിയെത്തുമെന്ന കാര്യത്തില്‍ വ്യക്തത വന്നതിന് പിന്നാലെ മഹിയെ മഞ്ഞപ്പടയുടെ ക്യാപ്‌റ്റനാക്കാന്‍ നീക്കം. ധോനി നായകന്റെ കുപ്പായമണിയുന്ന കാര്യത്തില്‍ ചെന്നൈ ടീം ഡയറക്ടർ ജോർജ് ജോണാണ് സൂചന നൽകിയത്.

കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളില്‍ പൂനെ സൂപ്പർ ജയന്‍റ്സിന്റെ കുപ്പായമണിഞ്ഞ ധോണിക്ക് നിരവധി തിരിച്ചടികള്‍ നേരിടേണ്ടിവന്നിരുന്നു. ആദ്യ സീസണില്‍ പൂനെയുടെ നായകനാകാന്‍ സാധിച്ചുവെങ്കിലും ടീം ദയനീയ പരാജയമായി. കഴിഞ്ഞ സീസണില്‍ ധോണിയെ നായകസ്ഥാനത്തു നിന്നും നീക്കി ഓസ്‌ട്രേലിയന്‍ ടീ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്തിന് നായക സ്ഥാനം പൂനെ മാനേജ്മെന്റ് നല്‍കി.

പൂനെ ടീമില്‍ ധോണിക്കു നേരിട്ട അവഗണനകള്‍ക്കെതിരെ അദ്ദേഹത്തിന്റെ ആരാധകര്‍ രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ ടീമിലും ധോണിയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഐപിഎല്ലില്‍ ചെന്നൈയ്‌ക്കൊപ്പം എത്തുന്ന മഹിയുടെ സ്ഥാനം എന്തായിരിക്കുമെന്ന ആശങ്ക ആരാധകര്‍ക്കിടെയില്‍ ശക്തമായിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് ധോണിയായിരിക്കും മഞ്ഞപ്പടയുടെ നായകന്‍ എന്ന സൂചന ടീം മാനേജ്‌മെന്റ് നല്‍കിയിരിക്കുന്നത്.

ഐപിഎൽ ഫ്രാഞ്ചൈസികൾക്കുള്ള നിയമം ബിസിസിഐ പരിഷ്കരിച്ചതോടെയാണ് ചെന്നൈ ടീമിലേക്കുള്ള ധോണിയുടെ മടക്കം ഉറപ്പായത്. ഇതോടെ കഴിഞ്ഞ രണ്ടു സീസണുകളില്‍ പൂനെ സൂപ്പർ ജയന്‍റ്സിന്റെ കുപ്പായമണിഞ്ഞ ധോണിയുടെ തിരിച്ചുവരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ ആരാധകര്‍.

കോഴ വിവാദത്തില്‍ അകപ്പെട്ട രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് ടീമുകള്‍ക്ക് ഇത്തവണ മുതല്‍ ഐപില്‍എല്ലിലേക്ക് മടങ്ങിയെത്തുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

ഇരു ടീമുകളും തിരിച്ചെത്തുമ്പോള്‍ ഫ്രാഞ്ചൈസികൾക്ക് അഞ്ച് താരങ്ങളെ വീതം നിനിർത്താന്‍ ബിസിസിഐ അനുമതി നൽകി. ഇതുപ്രകാരം രണ്ടു വിദേശ താരങ്ങളെയും മൂന്ന് ഇന്ത്യന്‍ താരങ്ങളെയും നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് സാധിക്കും. ഇതോടെയാണ് ചെന്നൈ ടീമിലേക്കുള്ള ധോണിയുടെ മടക്കം ഉറപ്പായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതീക്ഷിച്ചത് സംഭവിച്ചു; ഇക്കാര്യത്തില്‍ കോഹ്‌ലിക്ക് മുമ്പില്‍ സച്ചിന്‍ തോറ്റു!