Select Your Language

Notifications

webdunia
webdunia
webdunia
webdunia

26 വര്‍ഷത്തിനുശേഷം രാജീവ് ഗാന്ധി​ വധക്കേസ്​ പ്രതി പേരറിവാളന്​ പരോൾ

രാജീവ് ഗാന്ധി​ വധക്കേസ്​ പ്രതി പേരറിവാളന്​ പരോൾ

26 വര്‍ഷത്തിനുശേഷം രാജീവ് ഗാന്ധി​ വധക്കേസ്​ പ്രതി പേരറിവാളന്​ പരോൾ
ചെന്നൈ , വ്യാഴം, 24 ഓഗസ്റ്റ് 2017 (19:25 IST)
രാജ്യത്തെ ഞെട്ടിച്ച രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒരു മാസം പരോൾ. 26 വർഷം ജയിലിൽ പൂർത്തിയായതിനു ശേഷമാണ്  തമിഴ്നാട് സർക്കാർ പരോൾ അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട്​ 1991മുതൽ ജയിലിലായിരുന്നു പേരറിവാളന്‍.

പേരറിവാളന്റെ അമ്മ അർപുതമ്മാളാണ് മകന്റെ പരോളിനായി അപേക്ഷ നൽകിയത്. 46കാരനായ പേരറിവാളൻ വെല്ലുർ ​ജയിലിലാണ്​ ശിക്ഷയനുഭവിക്കുന്നത്​.

നേരത്തെ, പേരറിവാളിന്റെ പരോൾ വിഷയം നിയമസഭയിൽ ഉയർത്തുന്നതിന് അണ്ണാ ഡിഎംകെ സഖ്യകക്ഷി എംഎൽഎമാർ പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്റെ പിന്തുണ തേടിയിരുന്നു. 2014ൽ പേരറിവാള​​​​​​ന്റെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോഡി ബില്‍ഡര്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു