ബോഡി ബില്‍ഡര്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു
ബോഡി ബില്‍ഡര്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു
ബോഡി ബില്‍ഡര്‍ ഡാളസ് മക്കാര്‍വര്‍ (26) ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു. ബിഗ് കൗണ്ടി എന്ന പേരിൽ അറിയപ്പെടുന്ന മക്കാർവറെ ഫ്ളോറിഡയിലുള്ള സ്വവസതിയിലാണ് അബോധാവസ്ഥയിലുള്ള മക്കാര്‍വറെ ആദ്യം കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടിലെത്തിയ കൂട്ടുകാരിയും ഗുസ്തിക്കാരിയുമായ ഡാൻ ബ്രൂക്കാണ് അബോധാവസ്ഥയിലുള്ള മക്കാര്‍വറെ ആദ്യം കണ്ടത്. ഇരുവരും ഫോണില്‍ സംസാരിച്ചപ്പോള്‍ ഡിന്നര്‍ തയ്യാറാക്കുകയാണെന്ന് മക്കാർവർ പറഞ്ഞിരുന്നതായി സുഹൃത്ത് പറഞ്ഞു.
അവസാനമായി മക്കാർവർ തന്നോട് ഗുഡ് ബൈ പറഞ്ഞുവെന്നും ഡാൻ പറഞ്ഞു. ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയതാകാം മരണകാരണമെന്ന് മക്കാർവറിന്റെ കൂടെയുള്ള താമസക്കാരൻ അഭിപ്രായപ്പെട്ടു. അടുക്കളയിൽ മുഖം താഴെയായി ചലനമറ്റ രീതിയിലായിരുന്നു മക്കാർവർ കിടന്നിരുന്നതെന്നും പറയപ്പെടുന്നു. അതേസമയം, പൊലീസ് അന്വേഷണം ആരംഭിച്ചു.