Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കെടുതി: കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് രാജ്നാഥ് സിങ്

മഴക്കെടുതി: കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് രാജ്നാഥ് സിങ്
, വെള്ളി, 10 ഓഗസ്റ്റ് 2018 (14:45 IST)
ഡല്‍ഹി: കനത്ത മഴയെ തുടർന്ന് വലിയ നാശനഷ്ടങ്ങൾ നേരിടുന്ന കേരളത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കൂടുതൽ സഹായങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കേരളത്തിൻൽ നിന്നുമുള്ള എം പിമാറ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് അദ്ദേഹം സഹായം ഉറപ്പ് നൽകിയത്. 
 
മുഖ്യമന്ത്രി പിണറായി വിജയനുമയി ടെലിഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നെങ്കിലും അദ്ദേഹവുമായി സംസാരികാൻ സാധിച്ചില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. അതേസമയം ഇടുക്കി അണക്കെട്ടിൽ നാലു ഷട്ടറുകൾ ഒരുമീറ്റർ വീതം ഉയർത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും ഉയർത്തി. 
 
ജലനിരപ്പ് 2401.60ആയി ഉയർന്നതിന്മെ തുടർന്നാണ് മുഴുവൻ ഷട്ടറുകളും ഉയർത്താൻ കാരണം. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. രാവിലെ അത് 2401നു മുകളില്‍ എത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂട്ടക്കൊലയ്‌ക്ക് പിന്നാലെ കന്യകാത്വ പരിശോധനയും, കന്യകാ പൂജ നടന്നോയെന്ന് സംശയം; മൃതദേഹങ്ങള്‍ അപമാനിക്കപ്പെട്ടത് ഈ സമയത്ത്!