Select Your Language

Notifications

webdunia
webdunia
webdunia
webdunia

മതിൽ പണിയേണ്ടത് ഇങ്ങനെ !

മതിൽ പണിയേണ്ടത് ഇങ്ങനെ !
, വെള്ളി, 10 ഓഗസ്റ്റ് 2018 (12:25 IST)
മതിലുകൾ പണിയുമ്പോൾ വാസ്തു പരമായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എത്ര ചെറിയ വീടാണെങ്കിലും നമ്മുടെ പഴമക്കാർ ഓലകൾ കൊണ്ട് പോലും മതിലുകൾ തീർത്തിരുന്നു എന്നത് വീടൂകളിൽ മതിലിന്റെ പ്രാധാന്യം ചൂണ്ടീക്കാണിക്കുന്നതാണ്.
 
വീടിനകത്തു നിന്നുമുള്ള പോസിറ്റിവ് എനർജ്ജി നഷ്ടമാവാതിരിക്കാനാണ് വീടുകൾക്ക് ചുറ്റും മതിലുകൾ പണിയണം എന്നു പറയാൻ പ്രധാന കാരണം. പുറത്തു നിന്നുമുള്ള നെഗറ്റീവ് എനർജ്ജികളെ ഇത് വീടിനകത്ത് കടത്തിവിടാതെ തടുത്ത് നിർത്തുകയും ചെയ്യും. ചുറ്റു മതിലുകൾ ഇല്ലാത്ത വീടുകളിൽ ഐശ്വര്യം നിലനിൽക്കില്ല എന്നാണ് വാസ്തു വിദഗ്ധർ ചൂടിക്കാട്ടുന്നത്.
 
ചുറ്റുമതിലുകൾ പണിയുമ്പോൾ എറ്റവും ശ്രദ്ധിക്കേണ്ടത് കന്നിമൂല മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അൽപം ഉയർത്തി പണിയണം എന്നതാണ്. മാത്രമല്ല ഈ ഭഗങ്ങളിൽ കിളിവാതിലുകളൊ വാതിലൊ പണിയാനും പാടില്ല. ഇത് ദോഷകരമാണ്. കിഴക്കുഭാ‍ഗത്ത് മതിൽ അല്പം താഴ്ത്തിക്കെട്ടാനും ശ്രദ്ധിക്കണം. തടസമില്ലാതെ സൂര്യ പ്രകശത്തിന് വീടിനകത്തേക്ക് പ്രവേശിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാണ് വിഷകന്യക ?; നാഗങ്ങളുമായി ഇവര്‍ക്ക് എന്താണ് ബന്ധം ?