'ഇത് വ്യത്യസ്തമായ അനുഭവം'; തേജസ് പോർവിമാനത്തിൽ പറന്ന് ചരിത്രം കുറിച്ച് രാജ്‌നാഥ് സിങ്
1985-ലാണ് തേജസ് ലഘു യുദ്ധവിമാനത്തിനുള്ള പദ്ധതിക്ക് തുടക്കംകുറിക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസിൽ പറക്കുന്ന ആദ്യ പ്രതിരോധമന്ത്രിയായി രാജ്‌നാഥ് സിങ്. ബംഗളൂരുവിലെ എച്ച്എഎൽ എയർപോർട്ടിൽ നിന്ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് എന്ന ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിൽ പറന്നത് വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് പ്രതിരോധമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച തേജസ് യുദ്ധവിമാനം 33 വർഷത്തെ നിർമാണ, പരീക്ഷണ കടമ്പകൾ കടന്നാണ് സേനയുടെ ഭാഗമായത്. 1985-ലാണ് തേജസ് ലഘു യുദ്ധവിമാനത്തിനുള്ള പദ്ധതിക്ക് തുടക്കംകുറിക്കുന്നത്.
1994-ൽ സേനയുടെ ഭാഗമാക്കാനായിരുന്നു പദ്ധതി. ഗോവയിലെ ഐഎൻഎസ് ഹൻസയിൽ വെച്ച് തേജസ് വിമാനത്തിന്‍റെ അറസ്റ്റഡ് ലാൻഡിങ് പരീക്ഷണം കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു.