Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍വ്വകക്ഷിസംഘം ഞായറാഴ്ച കശ്‌മീര്‍ സന്ദര്‍ശിക്കും; അനുനയസംഭാഷണം ലക്‌ഷ്യം

സര്‍വ്വകക്ഷിസംഘം ഞായറാഴ്ച കശ്‌മീരിലേക്ക്

സര്‍വ്വകക്ഷിസംഘം
ന്യൂഡല്‍ഹി , ചൊവ്വ, 30 ഓഗസ്റ്റ് 2016 (09:59 IST)
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷിസംഘം ഞായറാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും. കശ്മീരിലെ വിവിധ വിഭാഗങ്ങളുമായുള്ള അനുനയ സംഭാഷണമാണ് ലക്‌ഷ്യം. ഹുറിയത്ത് കോണ്‍ഫറന്‍സും മറ്റ് വിഘടിത വിഭാഗങ്ങളുമായും സര്‍വ്വകക്ഷി സംഘത്തിലുള്ളവര്‍ സംഭാഷണം നടത്തും. കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കശ്‌മീരില്‍ കഴിഞ്ഞദിവസം രാജ്‌നാഥ് സിങ് സന്ദര്‍ശനം നടത്തിയിരുന്നു.
 
വിഘടിത വിഭാഗങ്ങളുമായി ചര്‍ച്ചയ്ക്ക് തയാറല്ലെന്ന നിലപാട് തിരുത്താന്‍ ഇതിനകം കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. അതേസമയം, സര്‍വകക്ഷി സംഘത്തിലെ എല്ലാവരും ഉള്‍പ്പെട്ട ഔപചാരിക ചര്‍ച്ച വിഘടിത വിഭാഗവുമായി ഉണ്ടാകാനിടയില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സീഡ് അതോറിറ്റിയിലെ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് കൃഷി മന്ത്രി ഉത്തരവിട്ടു