ഇന്ത്യയുടെ ദേശീയ ഗാനം മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്. ജനഗണമന എന്നാരംഭിക്കുന്ന ദേശീയ ഗാനത്തിൽ ഇന്ത്യയുടെ വടക്കുകിഴക്കിനെ കൂടി ഉള്‍പ്പെടുത്തണമെന്നും സിന്ധ് എന്നത് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് അസമില്‍നിന്നുള്ള എംപി റിപുന്‍ ബോറയാണ് രാജ്യസഭയില്‍ സ്വകാര്യബില്‍ അവതരിപ്പിച്ചത്.
 
									
			
			 
 			
 
 			
					
			        							
								
																	
	 
	ഇത് രണ്ടാം തവണയാണ് ദേശീയഗാനം മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് റിപുന്‍ ബോറ രാജ്യസഭയിൽ സ്വകാര്യ ബിൽ കൊണ്ട് വരുന്നത്. 2016-ലായിരുന്നു മുൻപ് അദ്ദേഹം ബിൽ അവതരിപ്പിച്ചത്.
 
									
										
								
																	
	 
	വടക്കുകിഴക്ക് ഇന്ത്യയുടെ പ്രധാന ഭാഗമാണെന്നും എന്നാല്‍, ദേശീയഗാനത്തില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കിനെ പരാമര്‍ശിക്കുന്നില്ലെങ്കിലും ശത്രു രാജ്യമായ പാക്കിസ്ഥാനിലെ സിന്ധ് ഇപ്പോഴും ദേശീയഗാനത്തിലുണ്ട്. ശത്രുരാജ്യത്തെ പ്രദേശത്തെ എന്തിനാണ് ഇപ്പോഴും മഹത്വവത്കരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
 
									
											
							                     
							
							
			        							
								
																	
	 
	കേന്ദ്രമന്ത്രിയായിരുന്ന അരവിന്ദ് സാവന്തും ദേശീയഗാനത്തില്‍നിന്ന് സിന്ധ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 2016ല്‍ രംഗത്തുവന്നിരുന്നു.