Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല, സുകുമാരന്റെ ക്വട്ടേഷൻ ആയിരുന്നോ? - ജയന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി നടി ശ്രീലതാ നമ്പൂതിരി

ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല, സുകുമാരന്റെ ക്വട്ടേഷൻ ആയിരുന്നോ? - ജയന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി നടി ശ്രീലതാ നമ്പൂതിരി
, ശനി, 22 ജൂണ്‍ 2019 (10:20 IST)
മലയാളത്തിലെ ആദ്യ സൂപ്പർസ്റ്റാർ ആയിരുന്നു ജയൻ. ജയനെ അനുകരിക്കാത്തവർ കുറവായിരിക്കും. കരിയറില്‍ ഏറ്റവും ഉയരത്തിലും പ്രശസ്തിയിലും നില്‍ക്കവെയാണ് മരണം തേടിയെത്തിയത്. ഓര്‍മ്മയില്‍ മൂന്നര പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മലയാള സിനിമയിലും പ്രേക്ഷകരിലും ഇപ്പോഴും ജയന്‍ തന്നെയാണ് മഹാനടന്‍.
 
ജയന്റെ മരണം വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. 1980 നവംബര്‍ 16നായിരുന്നു കോളിളക്കം എന്ന സംഘട്ടന രംഗത്തിനിടെ ജയന്‍ കൊല്ലപ്പെട്ടത്. സിനിമയ്ക്ക് വേണ്ടി എന്ത് റിസ്കും എടുക്കാൻ തയ്യാറായിരുന്നു ജയൻ. അത്തരമൊരു റിസ്ക് തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിനും കാരണമായത്. 
 
ജയന്റേത് കൊലപാതകമാണെന്നുമുള്ള വാര്‍ത്തകളും ഉയര്‍ന്നിരുന്നു. അന്ന് മലയാള സിനിമയിലെ പലപ്രമുഖരുടെയും പേരുകള്‍ ജയന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ടിരുന്നു. ആ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു ബാലന്‍ കെ നായര്‍ ചവിട്ടി താഴ്ത്തിയതാണെന്നും സോമനും സുകുമാരനും കൈക്കൂലി കൊടുത്ത് ചെയ്തതാണെന്നൊക്കെ. എന്നാൽ അതെല്ലാം വ്യാജ പ്രചരണങ്ങൾ മാത്രമായിരുന്നുവെന്ന് പറയുകയാണ് പഴയകാല നടി ശ്രീലതാ നമ്ബൂതിരി. 
 
കോളിളക്കത്തില്‍ താനും അഭിനയിച്ചിരുന്നതാണെന്നും ഓര്‍മ്മകള്‍ ഓര്‍ത്തെടുത്തുകൊണ്ട് ശ്രീലത പറയുന്നു. കൗമുദി ടിവിയ്ക്ക് നല്‍കിയ സ്‌ട്രെയിറ്റ് ലൈന്‍ അഭിമുഖ പരിപാടിയിലാണ് ശ്രീലത മനസു തുറന്നത്.
 
‘ജയന്‍ എന്തു റിസ്‌ക് എടുത്തും ഇങ്ങനെയുള്ള സീനുകള്‍ ചെയ്യുന്ന ഒരാളാണ്. ആദ്യം ആ ഷോട്ട് എടുത്ത് ഓകെയാണെന്ന് ഡയറക്ടര്‍ പറഞ്ഞതാണ്. പിന്നെയും പുള്ളിക്കത് പറ്റാത്തതു കൊണ്ട് ഹെലികോപ്ടറില്‍ ഒന്നുകൂടി എടുക്കണമെന്നു പറഞ്ഞു. ഒന്നുകൂടെ പുള്ളി അതില്‍ പിടിച്ചപ്പോള്‍ വെയിറ്റ് ഒരു സൈഡിലോട്ടായി. തട്ടാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ പൈറ്റ് മേല്‍പ്പോട്ടതു പൊക്കി. അപ്പോള്‍ കൈവിട്ടു. താഴെ വീണ് തലയിടിച്ചു. ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല. കാരണം,? വെജിറ്റബിള്‍ പോലെ കിടന്നേനെ. പുള്ളിയുടെ ആരോഗ്യത്തിന്റെയോ,? മനസിന്റെയോ ബലം കാരണം പുള്ളി നടന്ന് കാറില്‍ കയറി എന്നാണ് പറയുന്നത്’ ശ്രീലത നമ്പൂതിരി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്റെ പക്കല്‍ നിന്ന് ടിക്കറ്റുകൾ മോഷ്ടിച്ചു; യുവാവ് പിടിയിൽ