Ayodhya ram mandir ceremony: പി ടി ഉഷ മുതൽ മോഹൻലാൽ വരെ, രാമക്ഷേത്ര പ്രതിഷ്ടയ്ക്ക് കേരളത്തിൽ നിന്നും 35 പ്രമുഖർ

അഭിറാം മനോഹർ
ഞായര്‍, 21 ജനുവരി 2024 (10:16 IST)
അയോധ്യയിലെ രാമപ്രതിഷ്ടാ ദിനത്തില്‍ കേരളത്തില്‍ നിന്ന് 35ലേറെ പേര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ 50 പേര്‍ക്കാണ് ക്ഷണക്കത്ത് ലഭിച്ചിട്ടുള്ളത്. ഇതില്‍ ഇരുപത് പേര്‍ സന്യാസിമാരാണ്. അമൃതാനന്ദമയി മഠത്തിലെ അമൃത സ്വരൂപാനന്ദ,സ്വാമി ചിദാനന്ദ പുരി എന്നിവരടക്കമുള്ള സന്യാസിമാര്‍ ചടങ്ങില്‍ പങ്കെടുക്കും. ശിവഗിരി മഠത്തിനും ക്ഷണമുണ്ട്.
 
1949ല്‍ രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുത്ത അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് കളക്ടറായിരുന്ന കെ കെ നായരുടെ ചെറുമകന്‍ സുനില്‍പിള്ള, വിജിതമ്പി,പിടി ഉഷ,പത്മശ്രീ ജേതാവ് എം കെ കുഞ്ഞോല്‍,വയനാടിലെ ആദിവാസി നേതാവ് കെ സി പൈതല്‍,ചിന്മയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ അജയ് കപൂര്‍,എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിവര്‍ക്കും ക്ഷണമുണ്ട്. സിനിമാതാരങ്ങളില്‍ സുരേഷ്‌ഗോപി,മോഹന്‍ലാല്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്. ആദ്യം പങ്കെടുക്കാന്‍ സന്നദ്ധരാണോ എന്ന തരത്തിലാണ് അറിയിപ്പ്. പിന്നാലെ ക്ഷണപത്രം എന്ന തരത്തിലാണ് പ്രമുഖരായ അതിഥികളെ ക്ഷണിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് 'ദി കേരള സ്റ്റോറി 2' പ്രദര്‍ശനം റദ്ദാക്കി

ഇറാന്‍ സംഘര്‍ഷം: കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി, കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു

ഗള്‍ഫ് രാജ്യങ്ങള്‍ ഭീതിയില്‍; ഇറാന്‍ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിച്ചു, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ആശങ്കയില്‍

കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു; ഡിഎംഇ ഓഫീസിലേക്ക് മാര്‍ച്ചിന് ആഹ്വാനം

Israel vs Iran: ഇസ്രയേൽ ആക്രമണം; ഇറാനിലെ സ്‌കൂളിൽ മരിച്ചവരുടെ എണ്ണം 50 കടന്നു

അടുത്ത ലേഖനം
Show comments