Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാമക്ഷേത്രം ഒരു വികാരമായിരുന്നു, അയോധ്യ തർക്കം പോലൊന്ന് ഇനി വേണ്ട, ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ലെന്ന് മോഹൻ ഭാഗവത്

രാമക്ഷേത്രം ഒരു വികാരമായിരുന്നു, അയോധ്യ തർക്കം പോലൊന്ന് ഇനി വേണ്ട, ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ലെന്ന് മോഹൻ ഭാഗവത്

അഭിറാം മനോഹർ

, വെള്ളി, 20 ഡിസം‌ബര്‍ 2024 (09:38 IST)
രാജ്യത്തെ പലസ്ഥലങ്ങളിലും രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാമക്ഷേത്രം ഒരു വികാരമായിരുന്നുവെന്നും സമാനമായ തര്‍ക്കങ്ങള്‍ എല്ലായിടത്തും ഉണ്ടാകേണ്ടതില്ലെന്നും ഭാഗവത് പറഞ്ഞു. വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദ്ദപരമായി കഴിയുന്നതിന് ഇന്ത്യ മാതൃകയാകണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
 
രാമക്ഷേത്രം ഇരു വികാരമായിരുന്നു. സമാനമായ തര്‍ക്കം എല്ലായിടത്തും ഉണ്ടാവേണ്ടതില്ല. ഇത്തരം കാര്യങ്ങള്‍ ഒരു തരത്തിലും സ്വീകാര്യമല്ല. ഇന്ത്യയില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല. എല്ലാവരും ഒന്നാണ്. പഴയകാലത്തെ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍കൊണ്ട് ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാകണം. മോഹന്‍ ഭാഗവത് പറഞ്ഞു. ഉത്തര്‍പ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഉടലെടുക്കുന്ന പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവതിന്റെ നിലപാട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം, പിതാവ് അറസ്റ്റിൽ