Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതഞ്ജലി ആയുര്‍വേദിന്റെ ഡയറി ബിസിനസ് മേധാവി കൊവിഡ് ബാധിച്ച് മരിച്ചു; അലോപ്പതി ചികിത്സ സ്വീകരിച്ചതിനാല്‍ ഞങ്ങള്‍ക്ക് ബന്ധമില്ലെന്ന് കമ്പനി

Ramdevs Patanjali

ശ്രീനു എസ്

, ചൊവ്വ, 25 മെയ് 2021 (14:38 IST)
പതഞ്ജലി ആയുര്‍വേദിന്റെ ഡയറി ബിസിനസ് മേധാവി സുനില്‍ ബന്‍സാല്‍(57) കൊവിഡ് ബാധിച്ച് മരിച്ചു. അദ്ദേഹം അലോപ്പതി ചികിത്സ സ്വീകരിച്ചതിനാല്‍ ഇതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മെയ് 19നാണ് ബന്‍സാല്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്. ബന്‍സാലിന്റെ ഭാര്യ രാജസ്ഥാന്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥയാണെന്നും അവരുടെ നേതൃത്വത്തിലാണ് അദ്ദേഹത്തിന് ചികിത്സ നല്‍കിയതെന്നും കമ്പനി പറയുന്നു. 
 
അലോപ്പതി മരുന്ന് കഴിച്ച് ലക്ഷക്കണക്കിന് കൊവിഡ് ബാധിതര്‍ മരിച്ചെന്ന ബാബാ രാംദേവിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബന്‍സാലും മരണപ്പെടുന്നത്. വിവാദ പ്രസ്താവനയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ഇടപെട്ടിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉടന്‍ രാജിവയ്ക്കും