കോവിഡ് രോഗികളെ തിരിച്ചറിയാന്‍ നായ്ക്കള്‍ക്ക് കഴിയുമെന്ന് പഠനം. കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളേയും തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പഠനം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. കൊറോണ രോഗികള്‍ പ്രത്യേകതരം ഗന്ധം പുറപ്പെടുവിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത് പരിശീലനം ലഭിച്ച നായകള്‍ക്ക് കണ്ടെത്താനാകും. പരീഷണം നടത്താനായി കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കുറച്ചുപേരുടെ വസ്ത്രങ്ങളും മാസ്‌കും ശേഖരിക്കുകയും രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ ശേഖകരിക്കുകയും ചെയ്തു. ആറുനായകളെയാണ് പരിശീലിപ്പിച്ചത്. ആറുനായകള്‍ക്കും ഗന്ധം തിരിച്ചറിയാന്‍ കഴിയുന്നെന്ന് ഗവേഷകര്‍ പറയുന്നു.