Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട റഷ്യന്‍ യുവതിയെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌തു - ബാങ്ക് മാനേജര്‍ പിടിയില്‍

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട റഷ്യന്‍ യുവതിയെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌തു

Russian women
മഥുര , ശനി, 4 നവം‌ബര്‍ 2017 (14:29 IST)
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട റഷ്യന്‍ യുവതിയെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച ബാങ്ക് ഉദ്യോഗസ്ഥന്‍ പിടിയില്‍. യൂകോ ബാങ്കിന്റെ വൃന്ദാവന്‍ ശാഖയുടെ മാനേജരായ മഹേന്ദ്ര പ്രസാദ് സിംഗ് ആണ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇരുപതുകാരിയായ റഷ്യന്‍ യുവതിയുമായി മഹേന്ദ്ര സിംഗ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുത്. തുടര്‍ന്ന് ഇവരുമായി അടുപ്പമുണ്ടാക്കിയ ഇയാള്‍ പതിവായി സന്ദേശങ്ങള്‍ ആയച്ച് സൗഹൃദം ശക്തമാക്കി. നേരില്‍ കാണാന്‍ ഇന്ത്യയിലേക്ക് എത്താന്‍ പ്രതി പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇതുപ്രകാരമാണ് സെപ്റ്റംബര്‍ 17ന് യുവതി ഇന്ത്യയില്‍ എത്തിയത്.

സെപ്റ്റംബര്‍ 22ന് യുവതിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച മഹേന്ദ്ര സിംഗ് ഇവരെ ബലാത്സംഗം ചെയ്‌തു. തുടര്‍ന്നുള്ള ദിവസങ്ങളിലും ക്രൂരമായാ ലൈംഗീക പീഡനം തുടര്‍ന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് മഹേന്ദ്ര സിംഗ് ഇവരോട് പറയുകയും ചെയ്‌തു.

വൃന്ദാവനില്‍ വച്ചാണ് മഹേന്ദ്ര സിംഗിനെ കണ്ടുമുട്ടിയതെന്നും ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. സൗഹൃദം നടിച്ചാണ് തന്നെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചത്. 22 മുതല്‍ പീഡനം ഏല്‍ക്കേണ്ടിവന്നുവെന്നും ഇവര്‍ പറഞ്ഞു.

മഹേന്ദ്ര സിംഗിന് നിരവധി സ്‌ത്രീകളുമായി അടുപ്പമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിത് ഷായ്ക്കു പിന്നാലെ ഡോവലും കുടുങ്ങി; മ​ക​ന്‍റെ ഫൗ​ണ്ടേ​ഷ​ന് വി​ദേ​ശ സാ​മ്പത്തി​ക സ​ഹാ​യം