ബലാത്സംഗ വീഡിയോകള്‍ക്ക് പരമാവധി വില 500 രൂപ !

ബലാത്സംഗ വീഡിയോകള്‍ വിറ്റ് പണം കൊയ്യുന്നു ; ഞെട്ടിക്കുന്ന സംഭവം പുറത്ത്

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (12:12 IST)
പീഡനങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത കാലമാണിത്‍. നവമാധ്യമങ്ങളില്‍ പോലും പലതരത്തിലുള്ള പീഡനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പല പേജുകളും നമ്മുക്ക് കാണാന്‍ സാധിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള വാര്‍ത്തയുമായി മലയാള മനോരമയുടെ ഓണ്‍ലൈന്‍ പതിപ്പ് രംഗത്തെത്തിയിരിക്കുന്നത്.
 
ലക്നൗവിലെ നാക്കഹിന്ദോള മാർക്കറ്റിലാണ് റേപ്പ് വീഡിയോസുകള്‍ ഉപയോഗിച്ച് ഒരു കൂട്ടം കച്ചവടക്കാര്‍ പണം കൊയ്യുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. 300 മുതല്‍ 500രൂപ വരെയുള്ള നിരക്കുകളിലാണ് അവര്‍ റേപ്പ് വീഡിയോസ് വില്‍ക്കുന്നത്. ലോക്കല്‍ ഫിലിംസ് എന്ന പേരില്‍ വില്‍ക്കുന്ന ഈ റേപ്പ് വീഡിയോസിന് ആവശ്യക്കാര്‍ നിരവധിയാണെന്നും വാര്‍ത്തയില്‍ പറയുന്നു.
 
പത്ത് മുതല്‍ മുപ്പതുമിനിട്ടുവരെ വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളതെന്നും വാര്‍ത്തയില്‍ പറയുന്നു. ക്ലാരിറ്റി കൂടുതലുള്ള വീഡിയോകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം വില്‍പ്പനക്കാരുടെ പക്കല്‍ നിന്നും വീഡിയോ വാങ്ങാന്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പോലും  ആളുകള്‍ എത്താറുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
 
നിത്യേന 100 മുതല്‍ 200 വരെയുള്ള വീഡിയോസുകള്‍ വിറ്റുപോകുന്നുണ്ടെന്നാണ് അവിടെയുള്ള കച്ചവടക്കാർ പറയുന്നതെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാർഥികളായ ആൺകുട്ടികളാണ് തങ്ങളുടെ ഉപഭോക്താക്കളിൽ ഭൂരിപക്ഷമെന്നും അവർ വെളിപ്പെടുത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

രാഹുല്‍ മാങ്കൂട്ടത്തിലിനു ആശ്വാസം; അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞ് ഹൈക്കോടതി

ചോര്‍ന്ന തിയേറ്റര്‍ ദൃശ്യങ്ങള്‍ 25,000 രൂപയ്ക്ക് വരെ വിറ്റു; മോഷ്ടിച്ചതാണോ അതോ ഹാക്ക് ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു

പുടിന്റെ രഹസ്യ ഭക്ഷണക്രമം പുറത്ത്: 73 വയസ്സിലും അദ്ദേഹത്തിന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യം ഇതാണ്

അടുത്ത ലേഖനം
Show comments