എട്ട് വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയാളെ വെടിവച്ച് കൊന്നു
എട്ട് വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയാളെ വെടിവച്ച് കൊന്നു
Publish Date: Thu, 23 Nov 2017 (14:18 IST)
Updated Date: Thu, 23 Nov 2017 (14:20 IST)
എട്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയാളെ വെടിവച്ച് കൊന്നു. ദുബായ് സ്വദേശിയായ നിദാൽ ഈസ അബ്ദുള്ള എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
ജോർദാൻ സ്വദേശിയായ എട്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കേസിലാണ് അബ്ദുള്ള പൊലീസിന്റെ പിടിയിലായത്. ദുബായിലെ രണ്ട് വിചാരണക്കോടതികളും ഇയാള്‍ക്ക് വധശിക്ഷ നല്‍കി. തുടര്‍ന്ന് ഇയാള്‍ പരമോന്നത കോടതിയില്‍ എത്തിയെങ്കിലും വധശിക്ഷ ശരിവയ്‌ക്കുകയായിരുന്നു.
പരമോന്നത കോടതിയും വധശിക്ഷ വിധിച്ചതോടെ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ മുന്നിൽ അബ്ദുള്ള ദയാഹർജി നൽകിയെങ്കിലും അദ്ദേഹം ഹര്‍ജി തള്ളി. ഇതോടെയാണ് ദുബായ് പൊലീസിന്റെ ഫയറിംഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്.