ഒക്ടോബറില്‍ ആകാശത്ത് അപൂര്‍വ ഹാര്‍വെസ്റ്റ് മൂണ്‍; ഇന്ത്യയില്‍ ദൃശ്യമാകുമോ?
ഹാര്‍വെസ്റ്റ് മൂണ്‍ ഒക്ടോബറില്‍ അപൂര്‍വമായി മാത്രമെ ദൃശ്യമാകുകയുള്ളൂ.
ശരത്കാല വിഷുവത്തോട് ഏറ്റവും അടുത്ത് സംഭവിക്കുന്ന പൂര്‍ണ്ണചന്ദ്രന്റെ പരമ്പരാഗത നാമമായ ഹാര്‍വെസ്റ്റ് മൂണ്‍ ഒക്ടോബറില്‍ അപൂര്‍വമായി മാത്രമെ ദൃശ്യമാകുകയുള്ളൂ. സാധാരണയായി ഹാര്‍വെസ്റ്റ് മൂണ്‍ സെപ്റ്റംബറില്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ചാന്ദ്ര ചക്രവും കലണ്ടര്‍ വ്യതിയാനങ്ങളും കാരണം ഈ ഒക്ടോബറില്‍ രാത്രി ആകാശത്ത് ഹാര്‍വെസ്റ്റ് മൂണ്‍ കാണാനാകും. 2020-ലായിരുന്നു അവസാനമായി ഇത് ദൃശ്യമായത് ഇന് അടുത്തത് 2028-ലായിരിക്കും. ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് മൂണ്‍ ഒരു സൂപ്പര്‍മൂണ്‍ കൂടിയാണ്. ഭൂമിയോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് കാരണം സാധാരണ പൂര്‍ണ്ണചന്ദ്രനേക്കാള്‍ 6.6% വലുതും 13% തിളക്കവും ഉള്ളതായി ഇത് കാണപ്പെടുന്നു.
ആകാശം നോക്കുന്നവര്‍ക്ക് ഈ പ്രതിഭാസം ഒരു വിരുന്നാണ്. കൂടാതെ സാംസ്‌കാരിക പ്രാധാന്യമുള്ളതുമാണ്. വിളകള്‍ വിളവെടുക്കാനുള്ള സമയത്തെ ഇത് പ്രതീകപ്പെടുത്തുന്നു. വിവിധ സംസ്‌കാരങ്ങളില്‍ ഈ പൂര്‍ണ്ണചന്ദ്രന്‍ ആഘോഷിക്കപ്പെടുന്നു. പലപ്പോഴും സമൃദ്ധി, കൃതജ്ഞത, പ്രകൃതി ലോകവും മനുഷ്യ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധം എന്നിവയെ ഇത് പ്രതീകപ്പെടുത്തുന്നു.
വടക്കന്‍ അര്‍ദ്ധഗോളത്തിലെ നിരീക്ഷകര്‍ക്ക് ഈ ചാന്ദ്ര പ്രതിഭാസത്തിന്റെ ഏറ്റവും മികച്ച കാഴ്ചകള്‍ ലഭിക്കും. ഒക്ടോബര്‍ 6, 7 തീയതികളില്‍ ഇന്ത്യയിലെ ആളുകള്‍ക്ക് ഹാര്‍വെസ്റ്റ് മൂണ്‍ കാണാന്‍ കഴിയും. ഹാര്‍വെസ്റ്റ് മൂണ്‍ കാണാന്‍ പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല.