Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്പീക്കറെ തിരുത്തി ആലത്തൂര്‍ എംപി; നല്ല ഇംഗ്ലീഷിൽ നാടിന്റെ പ്രശ്നങ്ങള്‍ സഭയിലുന്നയിച്ച് കന്നി പ്രസംഗം, രമ്യ ഹരിദാസിനെ പുകഴ്ത്തി ലോക്സഭാ സ്പീക്കർ

രമ്യ ഒരു സംഭവമാണെന്നും ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചയാളാണെന്നും സ്പീക്കര്‍ പറഞ്ഞു.

സ്പീക്കറെ തിരുത്തി ആലത്തൂര്‍ എംപി; നല്ല ഇംഗ്ലീഷിൽ നാടിന്റെ പ്രശ്നങ്ങള്‍ സഭയിലുന്നയിച്ച് കന്നി പ്രസംഗം, രമ്യ ഹരിദാസിനെ പുകഴ്ത്തി ലോക്സഭാ സ്പീക്കർ
, ബുധന്‍, 3 ജൂലൈ 2019 (10:52 IST)
ആലത്തൂരിൽ മികച്ച വിജയം കാഴ്ചവെച്ച രമ്യ ഹരിദാസ് പാർലമെന്റിലും താരമായി. ശൂന്യവേളയിൽ സ്പീക്കർ ഓം ബിര്‍ള സംസാരിക്കാൻ വിളിച്ചപ്പോഴായിരുന്നു സംഭവം. രമ്യ ഹരിദാസിന് പകരം രാമയ്യ ഹരിദാസ് എന്നാണ് സ്പീക്കര്‍ ഉച്ചരിച്ചത്. ഉടന്‍ തന്നെ തന്‍റെ പേര് രമ്യ ഹരിദാസ് എന്നാണെന്ന് രമ്യ തിരുത്തി. രമ്യയ്‍ക്കൊപ്പം ചേര്‍ന്ന് സഭയും സ്പീക്കറെ തിരുത്തിയതോടെ സ്പീക്കറുടെ മുഖത്തും ചിരി പടര്‍ന്നു.
 
രമ്യ ഒരു സംഭവമാണെന്നും ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചയാളാണെന്നും സ്പീക്കര്‍ പറഞ്ഞു. ഇതിനു പിന്നാലെ രമ്യ സംസാരിച്ചു. വ്യക്തമായ ഇംഗ്ലീഷിൽ തന്നെയാണ് രമ്യ ആലത്തൂരിന്റെ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിച്ചത്.
 
ആലത്തൂർ കാർഷിക മേഖലയാണെന്നും കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗമെന്നും രമ്യ പറഞ്ഞു. കൃഷി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് കർഷകർക്ക് മിനിമം വില ലഭിക്കുന്നില്ലെന്ന് രമ്യ വ്യക്തമാക്കി.
 
അടുത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷം തളിച്ച പച്ചക്കറികളെപ്പോലെയല്ല, ഓർഗാനിക് രീതിയിലാണ് ഇവിടെ കർഷകർ കൃഷി ചെയ്യുന്നതെന്നും അതിനാൽ പച്ചക്കറികൾ സംഭരിച്ച് സൂക്ഷിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സംഭരണികൾ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നതായി രമ്യ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിന്റെ ഭാഗമായി പാലത്തിൽ നിന്ന് ചാടി; നദിയിൽ വീണ പത്തൊൻപതുകാരനെ കാണ്മാനില്ല