ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിന്റെ ഭാഗമായി പാലത്തിൽ നിന്ന് ചാടി; നദിയിൽ വീണ പത്തൊൻപതുകാരനെ കാണ്മാനില്ല

19 വയസ്സ് പ്രായമുള്ള ഡാനിഷും ആഷിക്കുമാണ് വീഡിയോയ്ക്കായി തിരക്കുള്ള പാലത്തിൽ നിന്നും നദിയിലേക്ക് ചാടിയത്.

ബുധന്‍, 3 ജൂലൈ 2019 (09:27 IST)
ടിക് ടോക്കിൽ വീഡിയോ ചിത്രീകരിക്കുന്നതിനായി നദിയിലേക്ക് ചാടിയ യുവാക്കളിൽ ഒരാളെ കാണാതായി. ലക്നൗവിലെ ഡിയോറിയ ജില്ലയിലെ ഛോട്ടി ഗൻദക്ക് നദിയിലാണ് സംഭവം. 19 വയസ്സ് പ്രായമുള്ള ഡാനിഷും ആഷിക്കുമാണ് വീഡിയോയ്ക്കായി തിരക്കുള്ള പാലത്തിൽ നിന്നും നദിയിലേക്ക് ചാടിയത്. ഡാനിഷിനെ പ്രദേശവാസികൾ ചേർന്ന് രക്ഷിച്ചെങ്കിലും ആഷിക്കിനെ കണ്ടെത്താനായില്ല. ഇയാൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. 
 
നീന്തൽ വിദഗ്ധരടക്കം എത്തി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇനിയും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കനത്ത മഴ; ഒറ്റപ്പെട്ട് മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ, മരണം 26 ആയി