ഇന്ന് റിപബ്ലിക് ദിനം
ഇന്ന് 68ാം റിപബ്ലിക് ദിനം
രാജ്യം ഇന്ന് അറുപത്തിയെട്ടാമത് റിപബ്ലിക് ദിനംആഘോഷിക്കുന്നു. രാജ്പത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി പതാക ഉയർത്തുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകും. അബുദാബിയുടെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് റിപബ്ലിക് ദിനത്തിലെ മുഖ്യതിഥി.
ഇന്ത്യയുടെ കര, വ്യോമ,നാവിക സേനകളുടെ സാന്നിധ്യവും പരേഡിലുണ്ടാകും. ദേശീയ സുരക്ഷ സേനയുടെ സംഘവും റിപബ്ലിക് ദിന പരേഡിൽ ആദ്യമായി അണി നിരക്കുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എൽ.സി.എ തേജസ് യുദ്ധവിമാനത്തിന്റെ അരേങ്ങറ്റവും ഇന്നാണ് നടക്കുക.