Webdunia - Bharat's app for daily news and videos

Install App

ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, അട്ടിമറി വിജയം പ്രതീക്ഷിച്ച് ദിനകരൻ പക്ഷം

ജയലളിതയുടെ മണ്ഡലത്തിൽ ഇനിയാര്?

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (08:29 IST)
അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് 256 കേന്ദ്രങ്ങളിലായി വോട്ടെടുപ്പ് നടക്കുക. ശക്തമായ സുരക്ഷയിലാണ് ആർ കെ നഗർ മണ്ഡലം. 
 
അണ്ണാ ഡിഎംകെയുടെ ഇ. മധുസൂദനൻ, ഡിഎംകെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാർഥി ടി.ടി.വി. ദിനകരൻ എന്നിവർ തമ്മിലാണു പ്രധാന മത്സരം. ഞായറാഴ്ചയാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ വിജയം ഉറപ്പിക്കുകയാണ്. അതേമ്മയം, അട്ടിമറി വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണു ടിടിവി ദിനകരന്‍റെ പ്രചാരണം. 
 
അവസാനവട്ട തന്ത്രമെന്ന നിലയിൽ ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങളും ദിനകരൻ പക്ഷം പുറത്തുവിട്ടിരുന്നു. എന്നാൽ, ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാമെന്ന് കണക്കാക്കി ഇവ സംപ്രേഷണം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരമാവധി വോട്ടു നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

ബെഡ് കോഫി നിര്‍ത്തിക്കോ, ഇനി വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കാം

വിവാഹമോചന വാര്‍ത്തകള്‍ സത്യമല്ല, പ്രതികരണവുമായി ജയം രവിയുടെ ഭാര്യ ആരതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതീവ ജാഗ്രത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി മലയോര മേഖലയില്‍ ശക്തമായ മഴ; രണ്ട് ഡാമുകള്‍ തുറന്നു, ജാഗ്രതാ നിര്‍ദേശം

എം.വി.നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു; രാഷ്ട്രീയത്തില്‍ സജീവമാകും

സംസ്ഥാനത്ത് ഈമാസം ഇതുവരെ ആശുപത്രികളില്‍ എത്തിയത് രണ്ടുലക്ഷത്തോളം പേര്‍; നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പ്രതിക്ക് മൂന്നു ജീവപര്യന്തവും ആറു വര്‍ഷം കഠിനതടവും

അടുത്ത ലേഖനം
Show comments