Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

എ കെ ജെ അയ്യർ

, ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (12:33 IST)
കന്യാകുമാരി: തമിഴനാട്ടിലെ കന്യാകുമാരിക്കുസമീപം പൂട്ടിയിട്ട വീട്ടിൽനിന്ന്‌ പത്തുലക്ഷം രൂപയും രണ്ട് സെൽഫോണും കവർന്നു. കന്യാകുമാരി ഐഗ്രൗണ്ട് സ്വദേശി ആന്റണി അശോകന്റെ വീട്ടിലാണ് കവർച്ച നടന്നത്. 
 
ആന്റണി അശോക് വിദേശത്താണ്. ഭാര്യ സഹായ ജസിന്തയുടെ സഹോദരനെ വിദേശത്തേക്ക് യാത്രയയ്ക്കാൻ വീട് പൂട്ടി തിരുവനന്തപുരം വിമാനത്താവളത്തിൽ പോയി രാത്രി തിരിച്ചെത്തിയപ്പോൾ കതക് കുത്തിത്തുറന്ന നിലയിലായിരുന്നു.കന്യാകുമാരി പോലീസ് കേസെടുത്തു.
 
 പ്രതികൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം